എംപറർ ഇമ്മാനുവൽ വിട്ടുപോയവരെ കള്ളക്കേസിൽ കുടുക്കുന്നതായി റിപ്പോർട്ട്

മൂരിയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എംപറർ ഇമ്മാനുവൽ എന്ന സെക്ട് വിട്ടുപോയവരെ കള്ളക്കേസിൽ കുടുക്കുന്നതായി റിപ്പോർട്ട്.

ഇതിനകം ഏറെ വിവാദങ്ങളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിരിക്കുന്ന ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ കൂടുതൽ വിവാദങ്ങളിലേക്ക് ആണ് വഴി വെച്ചിരിക്കുന്നത്.

കത്തോലിക്കാ സഭയിൽ നിന്ന് വൈദികരുൾപ്പടെ പലരും ഈ അബദ്ധവിശ്വാസത്തിന് തലവച്ചുകൊടുക്കുകയുണ്ടായിരുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമായ പ്രബോധനങ്ങൾ നല്കുന്ന എംപറർ ഇമ്മാനുവലുമായി യാതൊരു വിധത്തിലുള്ള ബന്ധവും പാടില്ലെന്ന് സഭ ശാസനം നല്കിയിട്ടുമുണ്ട്.
ഇങ്ങനെയുളള എംപറർ ഇമ്മാനുവലിനെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരിക്കൽ എംപറർ ഇമ്മാനുവലിന്റെ ഭാഗമായി ജീവിക്കുകയും എന്നാൽ അതിലെ തെറ്റുകൾ മനസ്സിലാക്കിയപ്പോൾ പുറത്തു പോവുകയും ചെയ്ത കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന അജിൽ മാത്യു എന്ന ചെറുപ്പക്കാരനെയാണ് എംപറർ ഇമ്മാനുവലിലെ
നിലവിലുള്ള നേതൃത്വം കഞ്ചാവ് കേസിൽ കുടുക്കാൻ നോക്കിയത്.

ഔദ്യോഗികാവശ്യത്തിനായി കർണ്ണാടകയിലേക്ക് പോവുകയായിരുന്ന അജിൽ മാത്യുവിന്റെ ബാഗിൽ കഞ്ചാവ് വയ്ക്കുകയും പിന്നീട് ഈ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കൃത്യമായ സൂചനകൾ പ്രകാരം കർണ്ണാടക പോലീസ് അജിൻ മാത്യുവിനെ കഞ്ചാവ് കടത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. എന്നാൽ അജിന്റെ നിരപരാധിത്വം വൈകാതെ തന്നെ പോലീസിന് മനസ്സിലായി. ഏതാണ്ട് ഇതേ സമയത്ത് തന്നെ അജിന്റെ അറസ്റ്റിനെക്കുറിച്ച് ചോദിച്ചു കൊണ്ട് ഒരു ഫോൺകോൾ പോലീസ് സ്റ്റേഷനിലെത്തുകയും തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ കള്ളി വെളിച്ചത്ത് ആവുകയായിരുന്നു.

അജിനെ കുടുക്കാനായി മലയാളിയും പോലീസുകാരനും എംപറർ ഇ്മ്മാനുവലിലെ അംഗവുമായ ഒരു വ്യക്തിയാണ് കഞ്ചാവ് വച്ചതെന്ന് കർണ്ണാടക പോലീസ് കണ്ടെത്തി. തുടർന്ന് യഥാർത്ഥ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും അജിൻ മാത്യുവിനെ വിട്ടയ്ക്കുകയും ചെയ്തു. തങ്ങളുടെ സമൂഹത്തിൽ നിന്ന് പുറത്തു പോയ നിരപരാധിയായ ഒരു വ്യക്തിയെ കുടുക്കാൻ എംപറർ ഇമ്മാനുവലിന്റെ നിലവിലെ നേതൃത്വം കാട്ടിയ ക്രൂരതയുടെ ഒരു മുഖം മാത്രമാണ് ഇത്. എംപറർ ഇമ്മാനുവൽ സെക്ടിന്റെ മുഖം പച്ചയ്ക്ക് വലിച്ചു കീറുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുളള ഒരു വ്യക്തിയെ വകവരുത്താനായി ക്വട്ടേഷൻ കൊടുത്ത സംഭവവും ഇതോട് അനുബന്ധിച്ചു പുറത്തു വന്നിട്ടുണ്ട്. എംപറർ ഇമ്മാനുവലിന്റെ ക്രൂരതയുടെ മറ്റ് തെളിവുകൾ കൂടി വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group