സാ​മൂ​ഹത്തിൽ വർദ്ധിക്കുന്ന തി​ൻ​മ​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

കോട്ടയം: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന തിന്മകൾക്കെതിരെ കൂട്ടായ്മയിലൂടെ പ്ര​​തി​​ക​​രി​​ക്കേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​രി​​ക്കു​​ന്ന​​താ​​യി ച​​ങ്ങ​​നാ​​ശ്ശേരി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശ്ശേരി അ​​തി​​രൂ​​പ​​താ സ​​മി​​തി​​യു​​ടെ 104-ാമ​​തു വാ​​ർ​​ഷി​​ക​​ത്തൊ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള സ​​മു​​ദാ​​യ സം​​ഗ​​മം ഏ​​റ്റു​​മാ​​നൂ​​ർ ക്രി​​സ്തു​​രാ​​ജ് പ​​ള്ളി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ​​പ്.

രാ​​ഷ്ട്രീ​​യ​​ത്തി​​ന് അ​​തീ​​ത​​മാ​​യി ന​ന്മ​​യും സ്വ​​ഭാ​​വ​​ശു​​ദ്ധി​​യും ഉ​​ള്ള വ്യ​​ക്തി​​ക​​ളെ ക​​ണ്ടെ​​ത്തി വി​​ജ​​യി​​പ്പി​​ക്കേ​​ണ്ട​​ത് സ​​മൂ​​ഹ​​ത്തി​​നും സ​​മു​​ദാ​​യ​​ത്തി​​നും അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം പ​​റ​​ഞ്ഞു.​​ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി. ​​പി. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളി​​ലെ പ്ര​​തി​​നി​​ധി​​ക​​ളെ പ​​ങ്കെ​​ടു​​പ്പിച്ച് കൊണ്ടു രാ​​വി​​ലെ നടന്ന നേ​​തൃ​​യോ​​ഗം​​ ച​​ങ്ങ​​നാ​​ശ്ശേരി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group