വിശ്വാസമുള്ള യുവജനങ്ങളെ വാര്‍ത്തെടുക്കുകയാണ് ജീസസ് യൂത്തിന്റെ ഉത്തരവാദിത്വം:മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി : യുവജനങ്ങളെ ക്രൈസ്തവ വിശ്വാസ ത്തിൽ ആഴപ്പെട്ടുകൊണ്ട് വളരുവാൻ പ്രാപ്തമാക്കുകയാണ് ജീസസ് യൂത്തിന്റെ ഉത്തരവാദിത്വമെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ക്രൈസ്തവ ബോധ്യമുള്ള ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കലായിരിക്കണം ജീസസ് യൂത്തിന്റെ ലക്ഷ്യവും പ്രവര്‍ത്തന ശൈലിയുമെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു. കേരള ജീസസ്സ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബങ്ങളുടെ സംഗമത്തിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ കുരിയച്ചിറയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന വലിയ കുടുബ സംഗമത്തില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്ന് ആയിരത്തോളം കുടുബങ്ങളാണ് പങ്കെടുക്കുന്നത്.

ത്രിദിന കോൺഫറന്‍സില്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ , മാര്‍ ടോണി നീലങ്കാവില്‍, അഡ്വ.റെജു വര്‍ഗീസ്,ഡോ.കൊച്ചുറാണി ജോസഫ്, ഡോ. ബീന മനോജ്, എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group