റോമിലേക്ക് മടങ്ങിയെത്തിയ പാപ്പാ പരിശുദ്ധ മാതാവിന് നന്ദി അർപ്പിച്ചു

കോംഗോ, തെക്കൻ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പോസ്തോലിക യാത്ര പൂർത്തിയാക്കിയ പാപ്പാ റോമിലേക്ക് മടങ്ങിയെത്തി മേരി മജോർ ബസിലിക്ക സന്ദർശിക്കുകയും തന്റെ അപ്പോസ്തോലിക യാത്രയെ പ്രതി നന്ദി പറഞ്ഞു കൊണ്ട് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുന്നിൽ പ്രാർത്ഥിക്കുകയും ചെയ്തു. 104 മത്തെ പ്രാവശ്യമാണ് പ്രാർത്ഥിക്കുവാനായി ഈ മാതാവിന്റെ മുന്നിൽ പാപ്പാ എത്തുന്നത്.

കോംഗോയിലേക്കും, ദക്ഷിണ സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കിടെ അനുഭവിച്ച മാതാവിന്റെ സംരക്ഷണത്തിന് പാപ്പാ നന്ദി പറഞ്ഞു. ഈ യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി തിങ്കളാഴ്ച പേപ്പൽ ബസിലിക്കയിലെ ബോർഗീസ് ചാപ്പൽ പാപ്പാ സന്ദർശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group