റവ. ഡോ. ജോസഫ് തടത്തില്‍ പാലാ രൂപത മുഖ്യവികാരി ജനറാളായി നിയമിച്ചു.

പാലാ രൂപതയുടെ മുഖ്യവികാരി ജനറാളായി (പ്രോട്ടോസിഞ്ചെല്ലൂസ്) റവ.ഡോ. ജോസഫ് തടത്തിലിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിയമിച്ചു. രൂപത സഹായമെത്രാനെന്ന നിലയില്‍ പ്രോട്ടോസിഞ്ചെല്ലൂസായി സേവനം ചെയ്തിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് മോണ്‍. ജോസഫ് തടത്തിലിനെ മുഖ്യവികാരി ജനറാളായി നിയമിച്ചത്.

പുതിയ ചുമതലയോടെ പാലാ സെന്റ് തോമസ് കോളജ്, പാലാ അല്‍ഫോന്‍സാ കോളജ്, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവയുടെ കോളജുകളുടെ മാനേജര്‍ ചുമതലയും റവ.ഡോ. ജോസഫ് തടത്തില്‍ ഏറ്റെടുക്കും.
2020 ഫെബ്രുവരി 15മുതല്‍ പാലാ രൂപത സിഞ്ചെല്ലൂസായി (വികാരി ജനറാളായി) സേവനം ചെയ്തുവരികയായിരുന്നു. വികാരി ജനറാളെന്ന നിലയില്‍ രൂപതയിലെ ഇടവകകള്‍, വൈദികര്‍, പ്രീസ്റ്റ് ഹോം, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം, അരുവിത്തുറ സെന്റ് ജോര്‍ജ്, കുറവിലങ്ങാട് ദേവമാതാ കോളജുകള്‍, വിവിധ സന്യാസ, സന്യസ്ത ഭവനങ്ങള്‍, ഫാമിലി എയ്ഡ്ഫണ്ട്, പാലാ കാരിത്താസ്, എഡിസിപി, പബ്ലിക്ക് റിലേഷന്‍സ് വിഭാഗം, ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ എന്നിങ്ങനെ മാന്നാര്‍ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തില്‍ മാന്നാര്‍ തടത്തില്‍ പരേതനായ വര്‍ക്കിയുടേയും ഇലഞ്ഞി പാലക്കുന്നേല്‍ കുടുംബാംഗം മറിയാമ്മയുടേയും 11 മക്കളില്‍ നാലാമനാണ്. മാന്നാര്‍ ഗവ.എല്‍പിസ്‌കൂള്‍, തലയോലപറമ്പ് ഗവ.യുപി, ഹൈസ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. 1977 ജൂണ്‍ 16ന് പാലാ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെമിനാരിയില്‍ ഫിലോസഫി പഠനം. പാലാ സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയില്‍ റീജന്‍സിയും വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും നടത്തി. 1988 ജനുവരി ആറിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ളാലം പള്ളി അസി.വികാരിയായി ചുമതലയേറ്റു. 1989-93 കാലയളവില്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഉരുളികുന്നം വികാരി ഇന്‍ചാര്‍ജ്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷന്‍ ലീഗ് എന്നിവയുടെ ഡയറക്ടര്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍, കുടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളില്‍ വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറവിലങ്ങാട് പള്ളി ഫൊറോന വികാരിയായും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദേവാലയമായതോടെ ആര്‍ച്ച്പ്രീസ്റ്റായും സേവനം ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റെന്ന പദവിയും മോണ്‍. ജോസഫ് തടത്തിലിന് സ്വന്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group