തൃശൂർ അതിരൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോസ് കോനിക്കരയെ നിയമിച്ചു.

തൃശൂർ അതിരൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോസ് കോനിക്കരയെ (ജൂനിയർ) ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് നിയമിച്ചു. 2022 ഫെബ്രുവരി 16ന് അദ്ദേഹം ചുമതലയേൽക്കും. അത്മായർ, സംഘടനകളും പ്രസ്ഥാനങ്ങളും, സാമൂഹ്യക്ഷേമസ്ഥാപനങ്ങൾ, മാധ്യമങ്ങൾ, മേല്പ്പറഞ്ഞവയുമായി ബന്ധപ്പെടുന്ന ഇടവകപ്രവർത്തനങ്ങൾ എന്നിവയുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്.

ഒല്ലൂർ ഫൊറോന വികാരിയായിരിക്കുമ്പോഴാണ് പുതിയ നിയമനം. സെന്റ് തോമസ് കോളേജിലെ വാർഡൻ, ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഫിനാൻസ് ഓഫീസർ & വാർഡൻ, പുല്ലഴി ക്രിസ്റ്റീന ഹോം ഡയറക്ടർ എന്നീ നിലകളിൽസേവനം ചെയ്തിട്ടുണ്ട്. കുണ്ടുകാട്, ആറ്റുപുറം, പൊന്നാനി, വെങ്ങിണിശ്ശേരി, കിള്ളിമംഗലം, വെണ്ടോർ, ഒളരിക്കര എന്നിവിടങ്ങളിൽ വികാരിയായും, അൾത്താരബാലസംഘം, സി. എൽ. സി., കെ. എൽ. എം. എന്നീ സംഘടനകളുടെ ഡയറക്ടറായും അതിരൂപത വൈദികസമിതി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പറവട്ടാനി ഇടവക പരേതരായ കോനിക്കര ഫ്രാൻസിസ് – ത്രേസ്യ ദമ്പതികളുടെ മകനാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group