നവീകരിച്ച കുര്‍ബാന പുസ്തകം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജം: സീറോ മലബാർ ലിറ്റർജി കമ്മീഷന്‍

കൊച്ചി: സീറോ മലബാർ സഭയുടെ നവീകരിച്ച ആരാധനാ പുസ്തകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പല പുസ്തകങ്ങളും പ്രചരിക്കുന്നുണ്ടന്നും ഇത്തരം പുസ്തകങ്ങൾ വ്യാജമാണെന്നും സീറോ മലബാർ ലിറ്റർജി കമ്മീഷൻ അറിയിച്ചു.

നവീകരിച്ച പരി. കുർബാന തക്സ ജനങ്ങളുടെ ഉപയോഗത്തിനുള്ള പുസ്തകം എന്നീ പേരുകളിൽ പല പതിപ്പുകൾ ഈ കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു പ്രസ്താവന കമ്മീഷൻ ഇറക്കിയത്. ഈ പ്രചരിക്കുന്നവ സീറോമലബാർ സിനഡിന്റെയോ ആരാധനക്രമകമ്മീഷന്റെയോ അനുവാദത്തോടു കൂടിയോ അംഗീകാരത്തോടു കൂടിയോ അല്ലയെന്നുo അതിനാൽ വിശ്വാസികൾ ശ്രദ്ധാപൂർവ്വം ഈ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

സീറോമലബാർ സിനഡിന്റെ അംഗീകാരത്തോടുകൂടി ആരാധനാ ക്രമകമ്മീഷൻ പ്രസിദ്ധീകരിച്ച കുർബാന തക്സയും ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകവും വാങ്ങി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഓർമ്മപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group