ദുഃഖം +അമർഷം +പുച്ഛം

സീറോ മലബാർ സഭയിൽ മാർപ്പാപ്പയും സിനഡും അംഗീകരിച്ച പരിഷ്കരിച്ച ഏകീകൃത കുർബാന ക്രമത്തെ കുറിച്ച് നടക്കുന്ന തികച്ചും അനാവശ്യവും ലക്ജാകരവും ധിക്കാരപരവും ആയ കോലാഹലങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വൈദികരെ കാണുമ്പോൾ ദുഖവും അമർഷവും പുച്ഛവും തോന്നുന്നു. അല്പം തിയോളജി പഠിച്ചിട്ടുള്ളതിന്റെ വെളിച്ചത്തിൽ തന്നെ ചോദിക്കട്ടെ
1)ഭക്തിപൂർവം അർപ്പിക്കുന്ന വി. കുർബാന എങ്ങോട്ട് തിരിഞ്ഞു അർപ്പിച്ചാലും ദൈവ തിരുമുൻപിൽ എന്ത് എങ്കിലും വ്യത്യാസം ഉണ്ടോ?
2)സഭാ തലവനെ പരസ്യമായി ധിക്കരിക്കുന്നത് വഴി സഭാമക്കൾക്ക് നിങ്ങൾ എത്രയോ വലിയ ദുർമ്മാതൃക ആണ് നൽകുന്നത്?
3)തിരുപ്പട്ട സമയത്തെ നിങ്ങളുടെ അനുസരണ വ്രതം നിങ്ങൾ മറന്നോ?
4)തിരുസഭയുടെ പൊതു ആരാധന ക്രമത്തെ നിച്ഛയിക്കാൻ നിങ്ങൾ കുറച്ച് പേർക്ക് എങ്ങനെ സാധിക്കും?
5) ദൈവശാസ്ത്രം പഠിക്കാത്ത, അനുസരണ വ്രതം എടുക്കാത്ത പാപികളായ ഞങ്ങൾ അല്മായർ,സ്വന്തം ഇടവക വികാരിയോട് പോലും സഭാതലവനോട് നിങ്ങൾ കാണിക്കുന്ന അത്ര അനുസരണക്കെടോ ധിക്കാരമോ കാണിക്കാറില്ല എന്ന് വസ്തുത നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
അതിനാൽ വൈദികരെ നമ്മുടെ സ്വന്തം സഭയെ നിങ്ങൾ ഒരു പോർക്കളം ആക്കരുതേ.പരിപാവനമായ സഭാ ആസ്ഥാനത്തും രൂപതാ ആസ്ഥാനത്തും സുരക്ഷക്കായി പോലീസ് ഇടപെടേണ്ട അവസ്ഥ സൃഷ്ടിച്ച് നമ്മുടെ അമ്മയായ സഭയെ അവഹേളിക്കുന്നതിനു കൂട്ട് നിൽക്കരുതേ…
കടപ്പാട് പ്രൊഫസർ മൈക്കിൾ തോമസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group