ലൈബീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ കവർച്ച സംഘത്തിന്റെ ആക്രമണം, തിക്കിലും തിരക്കിലുംപ്പെട്ട് 29 മരണം..

ലൈബീരിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 29 പേർ മരിച്ചു. തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ന്യൂ ക്രു ടൗണില്‍ രാത്രി നടന്ന പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കിടെയാണ് സംഭവം. കവർച്ച നടത്താനുള്ള ശ്രമത്തിൽ സായുധരായ ഒരു കൂട്ടം ആളുകൾ ജനക്കൂട്ടത്തെ ഓടിച്ചതിനെ തുടർന്നാണ് തിക്കും തിരക്കും ആരംഭിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്ത താമസക്കാരനായ എക്സോഡസ് മോറിയാസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും രാജ്യത്തെ സംബന്ധിച്ച് ഇത് ദുഃഖകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group