ക്രൈസ്തവ ദേവാലയത്തിൽ മോഷണം, സക്രാരി തകർത്തു..

ബ്രസീലിലെ ക്രൈസ്തവ ദേവാലയത്തിൽ മോഷണം നടന്നു.ബ്രസീൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ്ക്കൻ റീകളക്ട്സ് ചർച്ചിലാണ് മോഷ്ടാക്കൾ കയറി സക്രാരി തകർക്കുകയും വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ അപഹരിക്കുകയും ചെയ്തത് . കൂദാശ ചെയ്ത തിരുവോസ്തികൾ തറയിൽ വലിച്ചെറിയപ്പെട്ട നിലയിൽ കണ്ടെത്തി. വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വിശുദ്ധവസ്തുക്കൾ പലതും മോഷണം പോയി.

ആറുപേരടങ്ങുന്ന സംഘമാണ് ദേവാലയ വാതിൽ കുത്തിത്തുറന്ന് അകത്തു കടക്കുകയും മോഷണം നടത്തുകയും ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട് .പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

ദിവസവും 200 ൽ അധികം ദരിദ്രർക്ക് ഭക്ഷണം നൽകുന്ന ഫ്രിയാർ ആൻഡ്രെസിറ്റോ സൂപ്പ് കിച്ചണിലൂടെ പ്രശസ്തമാണ് ഫ്രാൻസിസ്ക്കൻ റീകളക്ട് ചർച്ചിലാണ് മോഷണം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group