പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ യുക്രേനിയൻ അഭയാർത്ഥികൾക്ക് 15,000 ജപമാലകൾ നൽകി യുഎസിലെ വിശ്വാസിസമൂഹം

യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ നീങ്ങുന്ന യുക്രേനിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ 15,000 ജപമാലകൾ കൈമാറി യു.എസിലെ ക്രൈസ്തവ വിശ്വാസിസമൂഹം.

ഭക്ഷ്യപ്രതിസന്ധി നേരിടുന്ന യുക്രേനിയൻ അഭയാർത്ഥികളെ സഹായിക്കാൻ, യു.എസിലെ പ്രമുഖ ഭക്ഷ്യോത്പ്പന്ന കമ്പനിയായ ‘ഗോയ ഫുഡ്‌സ്’ സി.ഇ.ഒ ബാബ് ഉനാനു ലക്ഷക്കണക്കിന് പൗണ്ട് ഭക്ഷ്യവസ്തുക്കൾ അവിടേക്ക് എത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹകരണ ത്തോടെയാണ് യു.എസിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സമാഹരിച്ച 15,000 ജപമാലകളും അയച്ചത്.

ടെക്‌സസ് സ്വദേശിയായ ഷാനോൻ ഹാസ്സെ എന്ന മരിയഭക്തയുടെ ഇടപെടലാണ് ഇപ്രകാരമൊരു പദ്ധതിക്ക് സഹായികളാകാൻ ‘ഗോയ ഫുഡ്‌സി’നെ പ്രചോദിപ്പിച്ചതെന്ന് ഉത്തമ കത്തോലിക്കാ വിശ്വാസിയായ ബാബ് ഉനാനു പ്രമുഖ മാധ്യമമായ ‘ഫോക്‌സ് ന്യൂസി’നോട് വ്യക്തമാക്കി. ഒരു ജപമാല തരണമെന്ന കമ്പനിയുടെ അഭ്യർത്ഥനയ്ക്ക് പ്രത്യുത്തരമെന്നോണം തന്റെ പ്രാർത്ഥനാ കൂട്ടായ്മയിലൂടെയാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്രയേറെ ജപമാലകൾ ഷാനോൻ ഹാസ്സെ ശേഖരിച്ചു നൽകിയത്. ഇതിൽ പ്രാർത്ഥനാ കൂട്ടായ്മയിലെ അംഗങ്ങൾ നിർമ്മിച്ച ജപമാലയും ഉൾപ്പെടും.

‘ഇത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണെന്നതിൽ സംശയമില്ല. ഗ്വാഡലൂപ്പെ നാഥയുടെ ചിത്രത്തോടൊപ്പമാണ് ഈ ജപമാലകൾ ഞങ്ങൾ കൊണ്ടുപോകുന്നത്. ജപമാല അമൂല്യമായ ഒരു ആത്മീയ ആയുധമാണ്. ദൈവത്തിന്റെ അഭാവമാണ് തിന്മ. തിന്മയ്ക്കെതിരായ ഏറ്റവും വലിയ ആയുധവും അവിശ്വസനീയമായ സ്‌നേഹത്തിന്റെ സമ്മാനവുമായ ജപമാലയേന്തി ഞങ്ങൾ ദൈവത്തിലേക്ക് ചരിക്കുകയാണ്,’ ബോബ് ഉനനു പറഞ്ഞു. ‘പരിശുദ്ധാത്മാവിന്റെ പ്രവർത്തനം,’ എന്നാണ് ഈ ശ്രമത്തെ ഷാനോൻ വിശേഷിപ്പിച്ചത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group