ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിയെ അവഹേളിച്ചു കൊണ്ട് ആര്‍‌എസ്‌എസ് പ്രസിദ്ധീകരണം

ഭാരതത്തിന്റെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍ ദേവസഹായം പിള്ളയെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന ലേഖനവുമായി മലയാളത്തിലുള്ള ആർ.എസ്.എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കേസരി’. “ദേവസഹായം പിള്ളയും വിശുദ്ധപാപങ്ങളും” എന്ന തലക്കെട്ടോടെ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിലാണ് അതീവ നിന്ദാകരമായ പരാമര്‍ശങ്ങളുള്ളത്. ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ഒടുവില്‍ കാറ്റാടി മലയില്‍വെച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം മരണത്തെ സ്വീകരിക്കുകയും ചെയ്ത ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ് ‘കേസരി’ വളച്ചൊടിച്ചിരിക്കുന്നത്.

ദേവസഹായം പിള്ളയെ വധിച്ചത് മോഷണവും രാജ്യദ്രോഹവും കൊണ്ടായിരിന്നുവെന്ന ശുദ്ധ അസംബന്ധമാണ് ലേഖനത്തില്‍ വിവരിക്കുന്നത്. വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണെന്ന യുക്തിരഹിതമായ ആരോപണവുമായാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ കേരളത്തിലെത്തിയ ചരിത്രസത്യത്തെ ”കത്തോലിക്ക സഭയുടെ വ്യാജ ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗമാണെന്ന” അവഹേളനപരമായ വിശേഷണവും ലേഖനത്തിന്റെ ആദ്യ ഖണ്ഡികയില്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്നു പോകുന്ന ലേഖനത്തില്‍ ഉടനീളം കത്തോലിക്ക സഭയെയും വിശുദ്ധ പദ പ്രഖ്യാപനത്തെയും മദര്‍ തെരേസയെയും അവഹേളിക്കുന്നു. ദേവസഹായം പിള്ളയെ മോഷ്ട്ടാവായും അധികാര ദുരുപയോഗം നടത്തിയ വ്യക്തിയായും രാജ്യദ്രോഹിയായുo ലേഖനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group