യുക്രൈൻ യുദ്ധത്തെക്കുറിച്ച് വിമർശിച്ചതിന് മിഷനറി വൈദികനെ പുറത്താക്കി റഷ്യ

യുക്രൈനിലെ യുദ്ധത്തെക്കുറിച്ച് റഷ്യക്കെതിരെ പരാമർശം നടത്തിയതിന് മോസ്കോയിൽ സേവനമനുഷ്ഠിക്കുന്ന മെക്സിക്കൻ വംശജനായ റോമൻ കത്തോലിക്കാ വൈദികനെ പുറത്താക്കിക്കൊണ്ട് റഷ്യൻ നടപടി.

കഴിഞ്ഞ ഏഴു വർഷമായി റഷ്യയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഫെർണാണ്ടോ വെറ എന്ന വൈദികനെയാണ് പുറത്താക്കിയത്.

മോസ്കോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ വികാരി ജനറൽ കിറിൽ ഗോർബുനോവ് ആണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ റഷ്യൻ ഭരണകൂടത്തിന്റെ ഈ നടപടിയിൽ “അതിരൂപത അഗാധമായ ഖേദം പ്രകടിപ്പിച്ചു. മോസ്കോയിലെ വിശുദ്ധ അപ്പോസ്തലന്മാരായ പീറ്ററിന്റെയും പോൾസിന്റെയും ഇടവകയുടെ റെക്ടർ ഫാ. ഫെർണാണ്ടോ നമ്മുടെ രാജ്യം വിടാൻ നിർബന്ധിതനായെന്നും ഈ തീരുമാനത്തിന് അപ്പീൽ നൽകുമെന്നും അതിരൂപത നേതൃത്വം അറിയിച്ചു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് 15,000 പേരെയാണ് റഷ്യ ഇതുവരെ അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group