യുക്രൈൻ – റഷ്യ, ചർച്ചകൾക്ക് മധ്യസ്ഥതയ്ക്ക്‌ തയാറാണെന്ന വത്തിക്കാന്റെ നിർദേശത്തെ വിലമതിക്കുന്നതായി റഷ്യ

യുക്രൈൻ – റഷ്യ തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥതയ്ക്കു തയാറാണെന്ന വത്തിക്കാന്റെ നിർദേശത്തെ വിലമതിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതിനിധി അലക്സി പരമോനോവ് . വിഷയത്തിൽ വത്തിക്കാനുമായി തുടർ ചർച്ചകൾ നടക്കുകയാണെന്നും അലക്സി വ്യക്തമാക്കി.

മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, റഷ്യക്കെതിരേ തിടുക്കത്തിൽ വിധി കൽപ്പിക്കാൻ പാപ്പ തയാറായിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് കടന്നുവരണമെന്ന ആഹ്വാനം നിരവധി തവണ പാപ്പാ സന്ദേശങ്ങളില്‍ ആവര്‍ത്തിച്ചിരിന്നു. ഇരു രാജ്യങ്ങള്‍ക്ക് വേണ്ടി മധ്യസ്ഥ ശ്രമം നടത്താന്‍ തയാറാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അറിയിച്ചിരിന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group