യുക്രെയ്നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
നിരവധി കേരളീയര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യുക്രെയ്നിലെത്തിയിരിക്കുന്ന നിരപരാധികള്‍ കൂടിയാണ് ഈ കടന്നുകയറ്റത്തിന്റെയും യുദ്ധസമാനമായ സാഹചര്യത്തിന്റെയും പേരില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര സമിതി യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ടെസി ബിജു, രാജേഷ് ജോണ്‍, മാത്യു കൊല്ലടിക്കോട്, ബെന്നി ആന്റണി, റിന്സന് മണവാളന്, ബേബി പെരുമാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group