സ​ഭാ സം​ഗ​മ​വും 92-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷ​വും തി​രു​വ​ല്ല​യി​ൽ നടക്കും.

മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സ​​​ഭാ​​​സം​​​ഗ​​​മ​​​വും 92-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷ​വും സെ​​​പ്റ്റം​​​ബ​​​ർ 21ന് തി​രു​വ​ല്ല​യി​ൽ നടക്കും.

സ​​​മൂ​​​ഹ​​​ബ​​​ലി, ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം, വി​​​വി​​​ധ സം​​​ഗ​​​മ​​​ങ്ങ​​​ൾ, സു​​​വി​​​ശേ​​​ഷസം​​​ഘ പ്രാർത്ഥനാ ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ​​യും ഉ​​​ണ്ടാ​​​യി​​​രിക്കും.

21 ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് പ്ര​​​ഭാ​​​ത ന​​​മ​​​സ്കാ​​​രം. 8.30 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. സ​​​ഭ​​​യി​​​ലെ എ​​​ല്ലാ പി​​​താ​​​ക്ക​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യെ തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പു​​​ന​​​രൈ​​​ക്യ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 12ന് ​​​സ്നേ​​​ഹ​​​വി​​​രു​​​ന്ന്. 3.45ന് ​​​സ​​​മാ​​​പ​​​നാ​​​ശീ​​​ർ​​​വാ​​​ദം. ഗ്രീ​​​ൻ പ്രോ​​​ട്ടോ കോ​​​ൾ പാ​​​ലി​​​ച്ചു കൊ​​​ണ്ടാ​​​യി​​​രി​​​ക്കും പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group