സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞ സംഭവത്തെ മോഷണശ്രമമായി മാത്രം കാണാൻ കഴിയുകയില്ല: മാർ ഡോ. ജോസഫ് കരിയിൽ.

കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞ സംഭവത്തെ മോഷണശ്രമമായി മാത്രം കാണാൻ കഴിയുകയില്ലന്ന് കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അറിയിച്ചു.ദൈവാലയത്തിലെ നേർച്ചപ്പെട്ടിയും അവിടെ കൊണ്ടു വന്നിട്ടിട്ടുണ്ട്. മോഷണ ശ്രമമാണെന്ന് വരുത്താൻ വേണ്ടിയാണിത്. എന്നാൽ ഇത് മോഷണ ശ്രമമല്ല, വിശുദ്ധ കുർബാനയെ അവഹേളിക്കുക തന്നെയാണ് ലക്ഷ്യം,” കൊച്ചി രൂപത തയാറാക്കിയ വീഡിയോയിൽ ബിഷപ്പ് വ്യക്തമാക്കി.

വിശ്വാസികൾക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിനെതിരെ നാളെ (മാർച്ച് 30) സെന്റ് ജേക്കബ് ചാപ്പലിൽ പാപപരിഹാരദിനമായി ആചരിക്കുമെന്നും ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group