ആത്മീയ പോരാട്ടത്തിൽ സംരക്ഷണമേകുന്ന കവചമാണ് കൂദാശകള്‍

    ”ആത്മീയ യുദ്ധത്തിനു ആവശ്യമായ ആത്മീയ സമരമുറകളില്‍ ഏറ്റവും കരുത്താര്‍ജിച്ച പടച്ചട്ടയാണ് കൂദാശകള്‍”. ഫീനിക്‌സിലെ ബിഷപ്പായ തോമസ് ഓല്‍സ്‌റ്റെഡ് പങ്കുവെച്ച ഒരു നോമ്പുകാല ധ്യാന ചിന്തയാണിത്. പുരാതന ക്രൈസ്തവസഭയുടെ ഭാഗമാണ് ക്രിസ്തു സ്ഥാപിച്ച കൂദാശകള്‍. ഓരോ കൂദാശയ്ക്കും ബാഹ്യമായ ആചാരക്രമങ്ങളുണ്ട്.

    സാക്രമെന്റ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് സേക്രമെന്റ് എന്ന വാക്കിന്റെ ഉത്ഭവം. റോമന്‍ പൗരന്‍മാര്‍ പട്ടാളത്തില്‍ ചേരുമ്പോള്‍ ചൊല്ലിയിരുന്ന ഒരു പ്രതിജ്ഞയാണ് സാക്രമെന്റ് എന്ന പദം അര്‍ത്ഥമാക്കിയിരുന്നത്.

    തങ്ങളുടെ സാമ്രാജ്യത്തെ വെല്ലുവിളിക്കുന്ന എന്തിനേയും പോരാടി തകര്‍ക്കുവാനായി പ്രതിജ്ഞയെടുത്തവരാണ് പട്ടാളക്കാര്‍. കൂദാശകളിലൂടെ പ്രത്യേകിച്ചും ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ വിശുദ്ധീകരണത്തിനു വിഘാതമാകുന്നവയെ എതിര്‍ത്തു കൊണ്ട് ക്രിസ്തു നമ്മെ സംരക്ഷിക്കുന്നു, സഭയെ അനുധാവനം ചെയ്യുന്നു.

    വിശ്വാസികളുടെ ആത്മാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ആത്മീയസമരം വളരെ നിര്‍ണ്ണായകമാണ്. ദൈവസൃഷ്ടിയെ നശിപ്പിക്കാന്‍ സാധ്യമായതെന്തും സാത്താന്‍ ചെയ്യും. സാത്താന്റെ ശത്രുത ഇന്ന് സമൂഹത്തിന്റെ മാറി കൊണ്ടിരിക്കുന്ന കാഴ്ചപ്പാടില്‍നിന്നും വ്യക്തമാണ്. ദൈനംദിന ജീവിതത്തില്‍ പ്രകടമാകുന്ന ഇതിന്റെ അനന്തര ഫലങ്ങള്‍ നിത്യതിയിലേക്കുള്ള നമ്മുടെ യാത്രക്ക് വിഘാതമുണ്ടാക്കാന്‍ പോന്നവയാണ്. വീറോടെ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന ഈ യുദ്ധത്തെ വെല്ലാന്‍ ക്രൈസ്തവ വിശ്വാസികള്‍ കൂദാശകള്‍ പകര്‍ന്നു തരുന്ന കൃപയില്‍ ശക്തിയാര്‍ജിക്കണം.

    കൂദാശകളിലൂടെ ദൈവം നമ്മുടെ മുറിവുകള്‍ ഉണക്കുകയും, ക്ഷമിക്കാന്‍ അഭ്യസിപ്പിക്കുകയും, പിശാചിനെയും അവന്റെ കിങ്കരന്‍മാരെയും തകര്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group