സലേഷ്യൻ വൈദികരെ ഭരണകൂടം അറസ്റ്റ് ചെയ്തു…

അഡിസ് അബാബ: എത്യോപ്യൻ ഭരണകൂടം സലേഷ്യൻ വൈദികർ,ബ്രദേഴ്സ്,പ്രൊവിൻഷ്യാൽ സുപ്പീരിയർ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്തു. കൂടാതെ ഡോൺബോസ്ക്കോ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 17 പേരെയും എത്യോപ്യൻ ഫോഴ്സ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

എല്ലാവരെയും അജ്ഞാത കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നും,സാഹചര്യം വളരെ നിർണ്ണായകമാണെന്നും സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ഇവിടെയുള്ള എല്ലാവരുമെന്നും .പേരുവെളിപെടുത്താത്ത സലേഷ്യൻ പ്രതിനിധിയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1975 മുതൽ എത്യോപ്യ കേന്ദ്രീകരിച്ച് മിഷൻ പ്രവർത്തനം നടത്തുന്ന സലേഷ്യൻ സഭയിലെ അംഗങ്ങൾക്ക് നേരെയാണ് ഭരണകൂടത്തിന്റെ ഈ നടപടി 14 ഹൗസുകളിലായി 100ലധികം മിഷനറിമാരാണ് ഇവിടെ സേവനം ചെയ്യുന്നത്.
സ്കൂളുകളും വൊക്കേഷനൽ ട്രെയിനിംങ് സെന്ററുകളും തെരുവുകുട്ടികളുടെ പുനരധിവാസവുമാണ് പ്രധാന പ്രവർത്തനമേഖലകൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group