വിജയം നേടും വരെ സമരo തുടരും: ആർച്ച് ബിഷപ് ഡോ.തോമസ് നെറ്റോ

വി​ജ​യം നേ​ടും വ​രെ​ വി​ഴി​ഞ്ഞം സമരവുമായി മു​ന്നോ​ട്ടു പോ​കു​മെ​ന്നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത മെ​ത്രാ​ൻ ഡോ.​തോ​മ​സ്.ജെ. നെ​റ്റോ.

നീ​തി പീ​ഠ​ത്തി​ൽ നി​ന്നും അ​ർ​ഹ​ത​പ്പെ​ട്ട നീ​തി കി​ട്ടിയാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ന്നി​യ വി​ക​സ​ന​മാ​യി​രി​ക്ക​ണം ആ​ല​പ്പു​ഴ രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ലേ​ക്ക് ക​ട​ക്കു​ന്ന അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്നും ആ​ർ​ച്ച് ബി​ഷ​പ്പ് പ​റ​ഞ്ഞു. ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് നി​ക്സ​ൺ എം.​ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​പ്ത​തി സ്മാ​ര​ക ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന ചടങ്ങും നടന്നു.രാ​വി​ലെ ജ​ന​പ്ര​തി​നി​ധി സം​ഗ​മവും
ന​ട​ത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group