സ്വവര്‍ഗ വിവാഹം; കേന്ദ്ര നിലപാട് സ്വാഗതാർഹം : കെസിബിസി പ്രോ ലൈഫ് സമിതി

സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകാര്യമെന്ന് കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി. ഒരേ ലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത് ആശ്വാസകരമാണെന്നും പ്രോ ലൈഫ് സംസ്ഥാന സമിതി പ്രസിദ്ധപ്പെടുത്തിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്വവര്‍ഗ വിവാഹത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാടിനെ കെസിബിസി പ്രോ ലൈഫ് സമിതി സ്വാഗതം ചെയ്തു. കുടുംബം എന്നാല്‍ സ്ത്രീയും പുരുഷനും ചേര്‍ന്നതാണെന്നും, അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാ നാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത് ആശ്വാസകരമാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയും, ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പിലും പറഞ്ഞു. കേന്ദ്ര നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ ചുരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴച്ചങ്ങാടന്‍ തുടങ്ങിയവർ ഉൾപ്പെടെയുള്ള യോഗം വിലയിരുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group