സാത്താനിക് കോൺഫ്രൻസിനെതിരെ പ്രാർത്ഥനാ യുദ്ധം പ്രഖ്യാപിച്ച് ഫൊനീക്സ് രൂപതാധ്യക്ഷൻ

അരിസോണ: ഇന്ന് മുതൽ ആരംഭിക്കുന്ന സാത്താനിക് കോൺഫ്രൻസിനെതിരെ ആത്മീയമായി യുദ്ധം ചെയ്യണമെന്നും പ്രാർത്ഥനയിൽ ഒരുമിക്കണമെന്നും ആഹ്വാനം ചെയ്ത്ഫൊനീക്സ് രൂപതാധ്യക്ഷൻ ബിഷപ് തോമസ് ഓംസ്റ്റെഡ്.

അരിസോണയിലെ സാത്താനിക് ടെമ്പിളിന്റെ ആഭിമുഖ്യത്തിലാണ് സാത്താൻകോൺ എന്ന പേരിട്ടിരിക്കുന്ന കോൺഫ്രൻസ് സംഘടിപ്പിച്ചിരിക്കുന്നത്. 13 വരെയാണ് കോൺഫ്രൻസ്.

ഇതിനെതിരെ പരസ്യമായ പ്രതിഷേധപ്രകടനമല്ല വിശ്വാസികളെന്ന നിലയിൽ നടത്തേണ്ടതെന്നും പകരം പ്രാർത്ഥന, ഉപവാസം, പാപികളുടെ മാനസാന്തരത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തപ്രവൃത്തികൾ എന്നിവയാണ് ചെയ്യേണ്ടതെന്നും ബിഷപ് തോമസ് പറയുന്നു. സാത്താനെ നേരിടാൻ നാം മാതാവിന്റെയും വിശുദ്ധരുടെയും നൊവേനകൾ ചൊല്ലുക, വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന ചൊല്ലുക,തുടങ്ങി പ്രാർത്ഥനയിൽ അധിഷ്ഠിതമായ ആത്മീയമായ ആയുധങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group