സ്കൂൾ കുട്ടികളെ ലക്ഷ്യംവെച്ച് സാത്താന്‍ സേവകര്‍: ആശങ്ക അറിയിച്ച് ക്രൈസ്തവ സമൂഹം.

സ്കൂള്‍ കുട്ടികളില്‍ പൈശാചിക കുത്തിവെക്കുവാനുള്ള പുതിയ പദ്ധതിയുമായി സാത്താനിക് ടെംപിള്‍ രംഗത്ത്.

ഇല്ലിനോയിസിലെ മോളിനേയിലെ ജെയിന്‍ ആദംസ് എലിമെന്ററി സ്കൂളിലെ ഒന്നാം ഗ്രേഡ് മുതല്‍ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായി സാത്താനിക് ക്ലബ് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് സാത്താന്‍ സേവകര്‍. ‘ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്’ എന്ന ഈ ക്ലബ്ബിനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞതായി ‘ദി ബെല്ലെവില്ലേ ന്യൂസ്-ഡെമോക്രാറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിനോദവും, കളികളും, ആര്‍ട്ട് & ക്രാഫ്റ്റും, പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുമാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നതെന്നാണ് സാത്താനിക് ടെംപിളിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ പൈശാചികത കുട്ടികളില്‍ കുത്തിവെയ്ക്കുമോയെന്ന ആശങ്കയാണ് ക്രൈസ്തവ സമൂഹം.

അതേസമയം സ്കൂളിനോ, സ്കൂളിലെ അദ്ധ്യാപകര്‍ക്കോ ഈ ക്ലബ്ബുമായി യാതൊരു ബന്ധമില്ലെന്നു മോളിന്‍-കോള്‍ വാലി സ്കൂളുകളുടെ മേധാവിയായ ഡോ. റേച്ചല്‍ സാവേജ് പറഞ്ഞു. പ്ലാന്‍ഡ് പാരന്റ്ഹുഡ് പോലെയുള്ള അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ക്കൊപ്പം അബോര്‍ഷന്‍ പ്രചാരണത്തില്‍ സാത്താനിക് ടെംപിളും സജീവമായി രംഗത്തുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ അബോര്‍ഷന്‍ അജണ്ട സ്കൂള്‍ കുട്ടികളില്‍ കുത്തിവെക്കുവാന്‍ വളരെക്കാലമായി സാത്താനിക് ടെംപിള്‍ ശ്രമിച്ചു വരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group