ലോകത്തിന്റെ ഗതി കൈകളിലേന്തുന്നവർ യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് നമ്മെ രക്ഷിക്കട്ടെ: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

യുക്രെയ്നിലെ പ്രതിസന്ധി സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോക നേതാക്കളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വത്തിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് കർദിനാളിന്റെ ആഹ്വാനം.

ഇനിയും സൻമനസ്സിനും ചർച്ചകൾക്കും സമയമുണ്ട് ” എന്നായിരുന്നു യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ ആദ്യ പ്രതികരണം.

തന്റെ അഗാധമായ ദുഃഖവും വേദനയും ഉത്കണ്ഠയും അറിയിച്ചു കൊണ്ടു ജനങ്ങൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്ന” രാഷ്ട്രങ്ങൾ തമ്മിലുള്ള സഹവർത്തിത്വം അസ്ഥിരപ്പെടുത്തുന്ന, അന്താരാഷ്ട്ര നിയമത്തെ അപകീർത്തിപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചതും കർദ്ദിനാൾ പരോളിൻ ഓർമ്മിപ്പിച്ചു.
എല്ലാവരും ഭയപ്പെട്ടിരുന്ന ദുരന്ത സാഹചര്യങ്ങൾ യാഥാർത്ഥ്യമാകുകയാണ്. എങ്കിലും നല്ല മനസ്സുകൾക്ക് ഇനിയും സമയമുണ്ട് എന്നും ചർച്ചകൾക്ക് ഇനിയും ഇടമുണ്ടെന്നും പക്ഷപാതപരമായ താൽപ്പര്യത്തിന്റെ ആധിപത്യം തടയാനും എല്ലാവരുടെയും ന്യായമായ അഭിലാഷങ്ങൾ സംരക്ഷിക്കാനും കഴിയുന്ന ഒരു വിവേകത്തിന്റെ വ്യവഹാരത്തിന് ഇനിയും ഒരു ഇടമുണ്ട് എന്നും വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി പ്രത്യാശ പങ്കുവച്ചു. യുദ്ധത്തിന്റെ വിഡ്ഢിത്തത്തിൽ നിന്നും ഭീകരതയിൽ നിന്നും ലോകത്തെ രക്ഷിക്കുക, അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിശ്വാസികൾ എന്ന നിലയിൽ, ലോകത്തിന്റെ ഭാഗ്യം കൈകളിൽ പിടിച്ചിരിക്കുന്നവർക്ക് മനസ്സാക്ഷിയുടെ ചിമ്മൽ ലഭിക്കുമെന്ന പ്രതീക്ഷ തങ്ങൾക്ക് നഷ്ടമാകുന്നില്ല എന്നും യുക്രെയിനിലും ലോകമെമ്പാടും സമാധാനത്തിനായി തങ്ങൾb പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നുവെന്നും കർദ്ദിനാൾ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group