ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്ക് പ​ട്ടി​ക​ജാ​തി സം​വ​ര​ണം നൽകണം : തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി

ഇ​ന്ത്യ​യി​ല്‍ മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നും ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കും പ​ട്ടി​ജാ​തി പ​ദ​വി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ മൂ​ന്നു​പ്രാ​വ​ശ്യം ബി​ല്ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചെ​ന്നും തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി.

കോ​ട്ട​യം കാ​ര്‍​മ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പി.​എം. മ​ര്‍​ക്കോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി എ​സ്‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഡി​സി​എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, വി​ജ​യ​പു​രം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ത​റ​യി​ല്‍, ഡി​സി​എം​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന്‍​സെ​ന്‍റ് ആ​ന്‍റ​ണി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ പി. ​സ്റ്റീ​ഫ​ന്‍, സം​സ്ഥാ​ന ഓ​ര്‍​നൈ​സ​ര്‍ ത്രേ​സ്യാ​മ്മ മ​ത്താ​യി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജി സാ​സ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ 10.30ന് ​ന​ല്ലി​ട​യി​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് സെ​മി​ത്തേ​രി​യി​ല്‍ ഡി​സി​എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഒ​പ്പീ​സും ന​ട​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group