കൊച്ചി: ഇന്ധനവില ഉയർന്നുനില്ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലാ എണ്ണക്കമ്ബനിയായ ‘ഐ.ഒ.സി.’യുമായി ചേർന്ന് ‘പാർക്ക് പ്ലസ്’ ആപ്പ് കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങാൻ സൗകര്യമൊരുക്കുന്നു.
കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങിക്കാൻ സാധിക്കുന്ന വൗച്ചറുകള്‍ ആപ്പിലൂടെ ലഭ്യമാക്കിയാണ് ഇത്.
പാർക്ക് പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്ബർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്ത ശേഷം ഹോം പേജിലെ ‘ബൈ പെട്രോള്‍’ ഐക്കണ്‍ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തിരഞ്ഞെടുക്കാം. ശേഷം, ഐ.ഒ.സി. പമ്ബ് സന്ദർശിച്ച് പാർക്ക് പ്ലസ് ആപ്പിലെ വൗച്ചറിലുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഇന്ധനം വാങ്ങാം.
ഇന്ത്യയിലുടനീളമുള്ള ഏത് ഐ.ഒ.സി. പമ്ബിലും ഈ വൗച്ചർ റെഡീം ചെയ്യാം. രണ്ട് ശതമാനം കാഷ് ബാക്ക്, രണ്ട് ശതമാനം പാർക്ക് പ്ലസ് പെട്രോള്‍, സർച്ചാർജ് കിഴിവ് തുടങ്ങിയ ഓഫറുകളാണുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m