ആശ്ചര്യങ്ങൾ വിതറി മാർപാപ്പായുടെ ഗ്യാരേജിലെ “പ്രാർത്ഥനയുടെ വിദ്യാലയം”

എല്ലാവരെയും ആശ്ചര്യപ്പെടുത്തി ഫ്രാൻസിസ് പാപ്പാ റോമിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന്റെ നാമധേയത്തിലുള്ള ഇടവകയിലെ ജനങ്ങളുമായി പള്ളിക്കടുത്തുള്ള ഗാരേജിൽ വച്ച് കൂടിക്കാഴ്ച നടത്തി.

2025ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള റോമിലെ വിവിധ ഇടവകകൾ സന്ദർശിച്ച് പാപ്പാ നടത്തുന്ന ‘പ്രാർത്ഥനയുടെ വിദ്യാലയം” എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്.

ചരൽ വിരിച്ചതറയും ഇഷ്ടിക മതിലും, മരങ്ങളും വള്ളിച്ചെടികളും തിങ്ങിയ ഗാര്യേജിൽ ഷട്ടറിട്ടു മറച്ച കാറുകൾക്ക് മുന്നിൽ ഒരു കസേരയിൽ ഇരുന്നാണ് പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തിയത്. അത്ഭുതം കൂറിയ കണ്ണുകളോടെ ഏതാണ്ട് മുപ്പതോളം കുടുംബങ്ങൾ അവിടെ സന്നിഹിതരായിരുന്നു.

പുതിയതായി മാതാപിതാക്കളായവരും, മുത്തശ്ശി മുത്തച്ഛൻമാരും, ഇടവക യുവജന സമൂഹവും, സെനഗളിൽ നിന്നുള്ള കുടിയേറ്റക്കാരായ സ്ത്രീകളും, സ്ഥലത്തെ മുനിസിപ്പാലിറ്റി ചെയർമാനും സന്നിഹിതരായിരുന്നു.

അഞ്ച് മണിയോടെ എത്തിയ പാപ്പാ മധുരപലഹാരങ്ങൾ വിതരണം ചെയ്തു കൊണ്ടാണ് പ്രവേശിച്ചത്. അവരോട് സംസാരിക്കവെ, കുടുംബത്തെക്കുറിച്ചും, അതിന്റെ വെല്ലുവിളികളെയും സൗന്ദര്യത്തെയും സമൂഹത്തിനും സഭയ്ക്കും അതു നൽകുന്ന സാധ്യതകളെക്കുറിച്ചും ഏതാണ്ട് 45 മിനിറ്റോളം അവരുമായി ചോദ്യങ്ങളും ഉത്തരങ്ങളുമായി പരിശുദ്ധ പിതാവ് ചിലവഴിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group