സ്കൂ​ളു​ക​ൾ​ ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്നു ന​ൽ​കു​ന്ന​ ഇടങ്ങളാകണം : ബി​ഷപ് മാ​ർ തോ​മ​സ് ത​റ​യി​ൽ

ആ​​​ത്മീ​​​യ ചൈ​​​ത​​​ന്യം വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്ക് പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കു​​​ന്ന​​​തി​​​നു സ്കൂ​​​ളു​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ.
കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​ന​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ങ്കി​​​ൽ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​കി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​ത്വം കാ​​​ത്തു സൂ​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 100 വ​​​ർ​​​ഷം മു​​​ൻ​​​പ് ക്രൈ​​​സ്ത​​​വ​​​ർ ആ​​​രം​​​ഭി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ന് ന​​​മ്മു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം എ​​​വി​​​ടെ​​​യെ​​​ത്തി നി​​​ൽ​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ചി​​​ന്തി​​​ക്ക​​​ണം. ക്രൈ​​​സ്ത​​​വ​​​ർ ആ​​​രം​​​ഭി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​ർ പ​​​ഠി​​​ച്ചു. ത​​​ങ്ങ​​​ളു​​​ടെ മ​​​ത​​​ങ്ങ​​​ളെ എ​​​ന്നും മാ​​​നി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​ഠി​​​ച്ച​​​തെ​​​ന്ന് അ​​​വ​​​ർ എ​​​ന്നും ഓ​​​ർ​​​മി​​​ക്കു​​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത ജ​​​ന​​​റ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റു​​​മാ​​​യ മോ​​​ണ്‍.​​​ഡോ. വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ റ​​​വ. ​​​ഡോ.​​​ വൈ. ഡൈ​​​സ​​​ണ്‍, തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ​​​ണ്‍ ഏ​​​ബ്ര​​​ഹാം, പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​​​ടി. ബാ​​​ബു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group