ദേവാലയം അഗ്നിക്കിരയായി…

സ്കോട്ട്‌ലൻഡ് :വൈദികൻ ആക്രമിക്കപ്പെട്ടതിന് പിന്നാലെ വീണ്ടും സ്കോട്ട്‌ലൻഡിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നു ഗ്ലാസ്‌ഗോയിൽ സ്ഥിതിചെയ്യുന്ന, 163 വർഷം പഴക്കമുള്ള പാട്രിക്കിലെ സെന്റ് സൈമൺസ് അതിപുരാതന കത്തോലിക്ക ദേവാലയം അഗ്നിക്കിരയായി.ഇന്നലെ നടന്ന തീപിടുത്തത്തിൽ ദേവാലയത്തിലെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചു.ജനാലയിലൂടെ പുറത്തേക്ക് തീ പടർന്നപ്പോഴാണ് ദൈവാലയത്തിൽ തീപിടുത്തമുണ്ടായതായി അറിയുന്നത് . തീപിടുത്ത കാരണം ഇതുവരെ വ്യക്തമല്ല . ദിവ്യബലി അർപ്പണമധ്യേ ഐസിസ് തീവ്രവാദികൾ കഴുത്തറുത്തു കൊന്ന ഫ്രഞ്ച് വൈദികൻ ഫാ. ഷാക് ഹാമിലിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനമായ ജൂലൈ 26ന് സ്‌കോട്ട്‌ലൻഡിലെ യുവവൈദികനെ അജ്ഞാതൻ ചില്ലുകുപ്പികൊണ്ട് ആക്രമിച്ചിരുന്നു. അതിന്റെ രണ്ടാം ദിനത്തിൽ സംഭവിച്ച ദൈവാലയത്തിലെ തീപിടിത്തം ഗൂഢാലോചനയുടെ ഫലമാണോ എന്ന ആശങ്കയിലാണ് വിശ്വാസികൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group