സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ ജോസഫ് ബക്കീത്തയുടെ വെങ്കല പ്രതിമ സ്ഥാപിക്കും

വത്തിക്കാൻ സിറ്റി : സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മനുഷ്യക്കടത്തിന്റെ ഇരയായ വിശുദ്ധ ജോസഫ് ബക്കീത്തയുടെ വെങ്കലപ്രതിമ സ്ഥാപിക്കും. കത്തോലിക്കാ ശില്പി തിമോത്തിയാണ് ഇതിന്റെ പിന്നിൽ. സ്ത്രീകൾക്കും മനുഷ്യക്കടത്തിന്റെ എല്ലാ ഇരകൾക്കും വേണ്ടിയാണ് വെങ്കലപ്രതിമയുടെ സമർപ്പണം. ഞായറാഴ്ചയിലെ യാമപ്രാർത്ഥനയ്ക്കു ശേഷമായിരിക്കും സ്ഥാപന ചടങ്ങ്.

2019ലാണ് ബക്കീത്തയുടെ പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത് . ലെറ്റ് ദി ഒപ്രസഡ് ഗോ ഫ്രീ എന്നാണ് പേര് നൽകിയിരിക്കുന്നത്.

സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ തിരുക്കുടുംബത്തിന്റെ (ഹോംലെസ് ജീസസ്) പ്രതിമ നിർമ്മിച്ച വ്യക്തി തന്നെയാണ് ഈ പ്രതിമയും നിർമ്മിച്ചിരിക്കുന്നത്.മനുഷ്യക്കടത്തിനെതിരെയുള്ള പ്രാർത്ഥനയുടെയും ബോധവൽക്കരണത്തിന്റെയും അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്ജോസഫ് ബക്കീത്തയുടെ തിരുനാൾ ദിനമാണ്. ദ പവർ ഓഫ് കെയർ: വുമൻ, ഇക്കോണമി ആന്റ് ഹ്യൂമൻ ട്രാഫിക്കിംങ് എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group