കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക.

കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക. കർത്താവിനെ ഒന്നാമതായി കണ്ടെത്താൻ സാധിക്കുന്നത് തിരുവചനത്തിൽ കൂടിയാണ്. ദിനംപ്രതി നാം തിരുവചനം വായിക്കുകയും ഗ്രഹിക്കുകയും ധ്യാനിക്കുകയും ചെയ്യുക അപ്പോൾ കർത്താവിനെ കണ്ടെത്തുവാൻ സാധിക്കും. ക്രിസ്തുവിന്റെ അനുയായികളാകുവാൻ, അങ്ങിനെ ദൈവത്തിന്റെ മക്കളായി തീരുവാൻ, സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാകുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും പരിശുദ്ധാത്മാവിന്റെ ശക്തിക്കായി പൂർണ്ണഹൃദയത്തോടെ അഭിലഷിക്കണം

ദൈവസന്നിധിയിൽ നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. എങ്ങനെയാണ് കർത്താവിനെ ആത്മാർത്ഥമായി അന്വേഷിക്കുന്നത്? കർത്താവ് നമ്മളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തെന്ന് ശ്രദ്ധിക്കുക. പലപ്പോഴും പാപചിന്തകൾ കർത്താവ് പറയുന്നത് കേൾക്കുവാൻ നമ്മുടെ കാതുകളെ തടസപ്പെടുത്തുന്നു. ചില സമയങ്ങളിൽ നാം പ്രാർത്ഥിക്കുവാൻ ഇരിക്കുമ്പോൾ നമ്മുടെ എല്ലാ അഭ്യർത്ഥനകളും കർത്താവിനോട് പറയും. “കർത്താവേ, എനിക്ക് ഇത് വേണം, ഇത് ചെയ്യുവാൻ എന്നെ സഹായിക്കേണമേ. ഈ ദിവസം എന്നോടൊപ്പം ഉണ്ടായിരിക്കേണമേ” എന്നെല്ലാം നാം പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ കർത്താവ് പറയുന്നത് കേൾക്കുവാൻ നാം സമയം നൽകാറില്ല. ഇന്നുമുതൽ കർത്താവ് പറയുന്നത് കേൾക്കുവാൻ നാം ജീവതത്തിൽ തീരുമാനമെടുക്കുക നമ്മുടെ ദൈവ വിശ്വാസം അപൂർണ്ണമായിരിക്കുന്നിടത്തോളം കാലം യേശുക്രിസ്തു കർത്താവാണെന്നു വിശ്വസിക്കാനോ, അധരംകൊണ്ടത്‌ ഏറ്റുപറയുവാനോ നമുക്കാവുകയില്ല. ഇത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഭാഗമാകുന്നതിൽനിന്നു നമ്മെ അകറ്റുന്നു. നമ്മൾക്ക് പലപ്പോഴും കർത്താവിനെ കണ്ടെത്താൻ സാധിക്കാത്തത് പൂർണ്ണഹ്യദയത്തോടെ അന്വേഷിക്കാൻ സാധിക്കാത്തത് കൊണ്ടാണ്. അതിനാൽ ഇനി മുതൽ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുക. ദൈവം നമുക്ക് നല്കിയിരിക്കുന്ന ഓരോ ദിവസവും നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group