യുവതലമുറയില്‍ ചരിത്രബോധം വളര്‍ത്തണം; മാർ ജോസഫ് കളത്തിപ്പറമ്പില്‍

യുവ തലമുറയില്‍ ചരിത്രബോധം വളര്‍ത്തണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയില്‍ ഉടന്‍ ചരിത്ര ലൈബ്രറി പ്രവര്‍ത്തനനിരതമാകുമെന്നും അദ്ദേഹം അറിയിച്ചു. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അതിരൂപത ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍.

അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്‍റണി പാട്ടപ്പറമ്പില്‍, കെഎല്‍സിഎച്ച്എ ഡയറക്ടര്‍ ഫാ. റോക്കി റോബിന്‍, പ്രസിഡന്‍റ് ഡോ. ചാള്‍സ് ഡയസ്, ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍, ട്രഷറര്‍ ജോസഫ് ആഞ്ഞിപ്പറമ്പില്‍, മുന്‍ സെക്രട്ടറി മാത്തച്ചന്‍ അറയ്ക്കല്‍, ജോ.സെക്രട്ടറി ഡോ.സുരേഷ് ജെ, അസി.ട്രഷറര്‍ അലക്സ് മുതുകുളം തുടങ്ങിയവര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group