ഇറ്റലിയിലെ രണ്ടു ദൈവദാസികൾ വാഴ്ത്തപ്പെട്ട നിരയിലേക്ക്…

വത്തിക്കാൻ സിറ്റി:സഹനങ്ങളെ പ്രാര്‍ത്ഥനയാക്കി മാറ്റിയ ഇറ്റലിയിലെ രണ്ടു ദൈവദാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപി ച്ചു ഒക്ടോബർ 3 ഞായറാഴ്ച ഇറ്റലിയിൽ, കത്താൻസാറൊയിലെ അമലോത്ഭവനാഥയുടെ കത്തീഡ്രലിൽ നടന്ന തിരുകര്‍മ്മങ്ങളില്‍ ഗെത്താന ടോലോമിയോ, മരിയന്തോണിയ സമാ എന്നീ ദൈവദാസികളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
പ്രാർത്ഥനയിലൂടെ സ്വന്തം ജീവിതത്തിന് അർത്ഥം നല്കിയ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളായിരിന്നു ഇരുവരും. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോ ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group