മാർപാപ്പയുടെ സന്ദർശനത്തിന് ഒരുങ്ങി ഇറാഖ്

ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക സന്ദർശന മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറാഖ് .മാർപാപ്പയുടെ സന്ദർശനം ഇറാഖ് സമൂഹത്തിന് പ്രത്യേകിച്ച് യുവതലമുറയ്ക്ക് പ്രതീക്ഷയായും പ്രത്യാശയും നൽകുന്നതാണെന്ന് CRS പ്രൊജക്റ്റ് ഓഫീസർ ഹസ്സൻ അമീർ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു .പതീറ്റാണ്ടുകൾക്കുശേഷമുള്ള പോരാട്ടത്തിനുശേഷം ഇറാഖ് ജനങ്ങൾക്ക് മനുഷ്യ സാഹോദര്യം വർദ്ധിപ്പിക്കുവാനും പൊതു പാരമ്പര്യത്തെ ഓർമിപ്പിക്കുവാൻ ഉതകുന്നതാന്ന’ അപ്പോസ്തോലിക സന്ദര്ശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പലമതങ്ങളുടെയും ആത്മീയ പിതാവായ അബ്രാഹാമിന്റെ ജന്മസ്ഥലമായ ഇറാഖിൽ 2 പതീറ്റാണ്ടുകളായി നിലനിൽക്കുന്ന ക്രിസ്ത്യൻ മുസ്‌ലിം വിള്ളലുകൾ പരിഹരിക്കുവാനും പരസ്പര സ്നേഹബന്ധം ഭാവിയിൽ പുനസ്ഥാപിക്കുവാൻ മാർപാപ്പയുടെ സന്ദർശനം ഉപകരിക്കുമെന്നും അമീർ അബ്‌ദുള്ള പ്രതീക്ഷ പ്രകടിപ്പിച്ചു.മാർപാപ്പയുടെ സന്ദർശനത്തിനുശേഷം പുതിയ ഒരു അധ്യായത്തിലേക്കായിരിക്കും ഇറാഖി ജനത ചുവട്‌വെയ്ക്കുന്നതെന്നും. തുടർന്ന് ജനങ്ങളിൽ സമാധാനവും സാഹോദയവും പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്ന നിരവധി പരിപാടികൾ ഭരണകൂടം ആസൂത്രണം ചെയ്യുവാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഇറാഖിനെ ചരിത്രത്തിന്റെ സമാധാന ഭാഗമാണെന്നും ഏറെ പ്രതീക്ഷയോടെ ഇറാഖി ജനത മാർപാപ്പയുടെ വരവ് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group