ഷം​ഷാ​ബാ​ദ് രൂപതാ ബി​ഷ​പ്സ് ഹൗ​സ് വെഞ്ചിരിപ്പ് കർമ്മം നടന്നു..

ഷം​​ഷാ​​ബാ​​ദ് സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്സ് ഹൗ​​സി​​ന്‍റെ വെ​​ഞ്ച​​രി​​പ്പും ഉ​​ദ്ഘാ​​ട​​ന​​വും ​സീ​​റോ​മ​​ല​​ബാ​​ർ സ​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​യു​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​ത്തി​​ൽ ന​​ട​​ന്നു.വെ​​ഞ്ച​​രി​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന ദി​​വ്യ​ബ​​ലി​​യി​​ൽ ഹൈ​​ദ​​രാബാ​​ദ് ആ​​ർ​​ച്ച്ബി​​ഷ​​പ്പ്‌ ഡോ.​അ​​ന്തോ​​ണി പൂ​​ലാ വ​​ച​​നസ​​ന്ദേ​​ശം ന​​ല്കി.

പൊ​​തു​​സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. വി​​ശാ​​ഖ​​പ​​ട്ട​​ണം ആ​​ർ​​ച്ച് ബി​​ഷ​​പ്പ്‌ ഡോ. ​പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പു അ​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. തൃ​​ശൂ​ർ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പ്‌ മാ​​ർ ആ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, ഷംഷാബാദ് രൂപത ബിഷപ്പ്‌ മാർ റാഫേൽ തട്ടിൽ, തെ​​ലു​​ങ്ക് റീ​​ജ​​ണ​​ൽ ബി​​ഷ​​പ്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ്പ്‌ ഡോ. മോ​​സ​​സ് പ്ര​​കാ​​ശം, പ്രിയ​​ങ്ക വ​​ർ​​ഗീ​​​സ്, ബെ​​ഡ​​ങ്ക്പേ​​ട്ട് മു​നി​​സി​​പ​​ൽ കോ​​ർ​​പ​റേ​​ഷ​​ൻ മേ​​യ​​ർ ശി​​കി​​രി​​ന്ത പാ​​രി​​ജാ​​ത​​റെ​​ഡ്ഡി എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു.അ​​ദി​​ലാ​​ബാ​​ദ് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ പ്രി​​ൻ​​സ് ആ​​ന്‍റ​​ണി പാ​​ണേ​​ങ്ങാ​​ട​​ൻ, ഉ​​ജ്ജെ​​യ്ൻ ബി​​ഷ​​പ്പ്‌ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, വി​കാ​​രി ജ​​ന​​റ​​ൽ മോ​​ണ്‍. എ​​ബ്രാ​​ഹം​​ പാ​​ല​​ത്തി​​ങ്ക​​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group