ഏപ്രിൽ മാസത്തെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം പുറത്തു വിട്ടു.ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കണം എന്നതാണ് ഈ മാസത്തെ നിയോഗം.എല്ലാ വിശ്വാസികളും ഈ പ്രാർത്ഥനാ നിയോഗത്തിൽ പങ്കുചേരണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

രോഗികളെയും പ്രായമായവരെയും പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിബദ്ധതയെ അതതു രാജ്യങ്ങളിലെ സർക്കാരുകൾ പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് പാപ്പാ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് കാലത്ത് സ്തുത്യർഹ്യമായ സേവനം കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകർക്ക് 2021 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പാ നന്ദി അറിയിച്ചിരുന്നു. മറ്റ് പല അവസരങ്ങളിലും ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group