അനുഗ്രഹ ഖജനാവിൻ്റെ താക്കോൽ ഏന്തിയവൾ – അത്ഭുത കാശുരൂപത്തെക്കുറിച്ച് ഒരു വിവരണം

അശരണരും ആകുലരും , ആദി വ്യാധികൾ നിറഞ്ഞ വർക്കും ആബാലവൃദ്ധം ജനങ്ങൾക്കും ആശ്രയവും ആശ്വാസവും സന്തോഷവും എല്ലാം അനുഗ്രഹവർഷമായി ഒരിടത്തേക്ക് ഒരു ദിവ്യക്ഷണം പരിശുദ്ധ അമ്മ തരികയാണ്-  അൾത്താരയിലേക്ക്… “ബലിപീഠത്തിൽ അരികെ വരുവിൻ അവിടെ നിങ്ങൾക്ക് എല്ലാ ആശ്വാസം ലഭിക്കും “.

1830 ജൂലൈ പതിനെട്ടാം തീയതി രാത്രി ഭൂമി മുഴുവൻ നിശബ്ദതയിലാണ്ടപ്പോൾ വിശുദ്ധ വിൻസെൻറ് പോളിൻ്റെ ഉപവിപുത്രിമാരുടെ പാരീസിലെ  സന്യാസ പരിശീലനാലയത്തിലെ  ഒരു നവ സഹോദരി ഒരു വിളി കേട്ടു – ”  സിസ്റ്റർ കാതറിൻ ഉണരൂ ” . ഈ കൊച്ചു സ്വരം അവളെ ഉണർത്തി  നിദ്രയിൽ നിന്നുണർത്തി.

കണ്ണുതുറന്നപ്പോൾ മന്ദസ്മിതത്തോടെ ഒരു കൊച്ചു ബാലൻ അരികെ നിൽക്കുന്നു. അവൻ പറഞ്ഞു: ” പരിശുദ്ധ അമ്മ കപ്പേളയിൽ  നിന്നെ കാത്തിരിക്കുന്നു”. ഇത് തൻ്റെ  കാവൽമാലാഖ ആണെന്ന് കാതറിന്  മനസ്സിലായി. അവൾ തിടുക്കത്തിൽ ഒരുങ്ങി. പള്ളിയിലേക്ക് കാവൽ മാലാഖ ഒപ്പം നടക്കുവാൻ തുടങ്ങി.

ഒമ്പതാം വയസ്സിൽ അമ്മ മരിച്ച യന്ന് മുതൽ പരിശുദ്ധ അമ്മയെ തൻ്റെ സ്വന്തം അമ്മയായി കരുതിയ കാതറിൻ സിസ്റ്ററിന്  ഇതൊരു ചിരകാല ആഗ്രഹത്തിൻറെ പൂവണിയിൽ ആയിരുന്നു. തൻറെ കാവൽമാലാഖക്കൊപ്പം ചാപ്പലിൽ എത്തിയപ്പോൾ പാതിരാ കുർബാനയ്ക്ക് എന്നപോലെ കപ്പേളയിലെ എല്ലാ വിളക്കുകളും തെളിഞ്ഞിരുന്നു. വലിയ പ്രവേശനകവാടം അവൾക്കുവേണ്ടി താനേ തുറന്നു. അഞ്ഞൂറിലധികം സിസ്റ്റേഴ്സ് അവിടെ ഉറങ്ങിക്കിടക്കുന്നു എങ്കിലും ആരും കേൾക്കാത്ത വിധം ആ വൻ കവാടങ്ങൾ അവളുടെ മുന്നിൽ മുൻപിൽ തനിയെ തുറന്നു.

അൾത്താരയിൽ കാർമ്മികൻ ഇരിക്കാറുള്ള കസേരയ്ക്ക് അവൾ അരികിലേക്ക് ആനയിക്കപ്പെട്ടു. പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിനെ തിരുസ്വരൂപം അടുത്തുനിന്നും സിൽക്കുരസൽ കേട്ടു നോക്കിയപ്പോൾ ” ഇതാ ഇവിടെ പരിശുദ്ധ അമ്മ” എന്ന് ബാലൻ  സിസ്റ്റർ കാതറിനോട്  പറഞ്ഞു. പരിശുദ്ധ അമ്മ അൾത്താരയിൽ ആത്മീയഗുരുവിനെ കസേരയിൽ ഉപവിഷ്ടനായി. സ്വർഗ്ഗീയ അമ്മ, തൻറെ അമ്മ ഇതാ തൊട്ടുമുൻപിൽ മജ്ജയും മാംസവുമുള്ള ഒരു പച്ച മനുഷ്യയായി ഇരിക്കുന്നു… സിസ്റ്റർ കാതറിന് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. തലേദിവസം വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ തിരുശേഷിപ്പ് ഭക്ഷിച്ചു  കൊണ്ട് അവൾ പ്രാർത്ഥിച്ചു:  ഞാൻ കർത്താവീശോമിശിഹായെ തിരുവോസ്തി ദർശിച്ചു, വിശുദ്ധ വിൻസെൻറിനെ സ്വപ്നത്തിൽ കണ്ടിരുന്നു. എനിക്ക് പരിശുദ്ധ അമ്മയെ കാണണം”.

ഇത്രയുംനാൾ കാണുവാൻ കൊതിച്ച അമ്മ ഇതാ എൻറെ അരികെ.ഓടിച്ചെന്ന് അമ്മയുടെ അരികെ മുട്ടുകുത്തി, കൈകൾ മടിയിലേക്ക് വച്ച് അമ്മയുടെ മുഖത്തേക്ക് അവളുടെ നീല നയനങ്ങൾ ദൃഷ്ടി ഉറപ്പിച്ചു. സിസ്റ്റർ കാതറിൻ ലബോറയുടെ ജീവിതത്തിലെ ഏറ്റവും ധന്യവും മധുരവും ആയ മുഹൂർത്തങ്ങൾ  ആയിരുന്നു പിന്നീട് കടന്നുപോയത് .

“ഫ്രാൻസിന് മേൽ പതിക്കാൻ ഇരുന്ന് ആപത്തുകളെ പറ്റിയും, സിസ്റ്റർ  നേരിടാൻ പോകുന്ന അപമാനങ്ങളെകുറിച്ചും, വിൻസെൻറ് ഡി പോളിൻ്റെ ഇരു സന്യാസസഭകളോടും തനിക്കുള്ള പ്രത്യേം ഇഷ്ടവും അമ്മ പറഞ്ഞു. (  കോൺഗ്രിഗേഷൻ ഓഫ് മിഷൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓ സെൻറ് വിൻസെൻ്റ് ഡി പോൾ ) പരിശുദ്ധ അമ്മ രണ്ടു മണിക്കൂറോളം സംസാരിച്ചു.
വേദനകളുടെയും വിപ്ലവങ്ങളും വിനാശകാരികളായ വിമർശനങ്ങളും പകർച്ചവ്യാധികളുടെ യും

“മഹാ വേദനയിലൂടെ ഫ്രാൻസും ലോകം മുഴുവനും കടന്നു പോവുകയാണ്. എന്നാൽ ആ വേദനകളിൽ ഒന്നും തളരാതെ ബലിപീഠത്തിനരികെ വരിക അവിടെ നിങ്ങൾക്ക് ആശ്വാസം കണ്ടെത്തും . അവിടെ നിങ്ങൾ എല്ലാ ആശ്വാസം കണ്ടെത്തും വിശ്വാസത്തോടും കൂടി ചോദിക്കുന്ന എന്തും ലഭിക്കും .
ചോദിക്കുന്നവരുടെ മേൽ നിരവധി അനുഗ്രഹങ്ങൾ വർഷിക്കപ്പെടും. കർത്താവിൻറെ സംരക്ഷണം എപ്പോഴും നിങ്ങളോടൊപ്പമുണ്ട് … ” എന്നു തുടങ്ങി ഒരു ദീർഘ സംഭാഷണം ആയിരുന്നു അമ്മയും കാതറിനും  തമ്മിൽ അവിടെ നടന്നത്. അമ്മ അരുളിച്ചെയ്തതുപോലെ സിസ്റ്റർ കാതറിൻ്റെ  ജീവിതം  സഹനങ്ങളും, മുള്ളുകളും ഉള്ള നിറഞ്ഞതായിരുന്നു. തനിക്കുണ്ടായ അമ്മയുടെ പ്രതീക്ഷത്തെയും  കാശുരൂപ  ദർശനത്തെയും പറ്റി ആത്മീയ ഗുരുവും കുമ്പസാര വൈദികമായ ഫാദർ അലഡൻ CM നെ മാത്രം അറിയിക്കാനാണ് പരിശുദ്ധ അമ്മ പറഞ്ഞത് .  എന്നാൽ സിസ്റ്റർ പറയുന്നതൊന്നും വിശ്വസിക്കാൻ ആത്മീയ ഗുരുവായ ഫാദർ തയ്യാറായില്ല.അവയെ പറ്റി ചിന്തിക്കുക പോലും അരുത് എന്ന് പറഞ്ഞ് അദ്ദേഹം കാതറിൻ വിലക്കിയിരുന്നു എന്തൊക്കെയായാലും തനിക്കുണ്ടായ ദർശനങ്ങളും പരിശുദ്ധഅമ്മയുടെ പ്രത്യക്ഷവും തൻറെ ആത്മീയ ഗുരുവിനോട് കുമ്പസാരത്തിനുള്ള പറയുകയല്ലാതെ 46 വർഷം പരിശുദ്ധ പിതാവ് പോലും ദർശനം ലഭിച്ച് ആരാണെന്ന് അറിയാൻ താല്പര്യം കാണിച്ചിട്ടും രഹസ്യമായി അവൾ തൻറെ മരണംവരെ സൂക്ഷിച്ചിരുന്നു.

പ്രിയപ്പെട്ടവരെ, നമ്മുടെ ജീവിതവും റോസാപൂക്കൾ നിറഞ്ഞതല്ല. അത് എപ്പോഴും വിവിധങ്ങളായ നിറഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലും പരാജയങ്ങളുടെ പടികളിലും പാവത്തിന് അഗാധ ഗർത്തങ്ങളിൽ വീണുപോയവരും നിരാശയുടെയും ഏകാന്തതയുടെയും അന്ധകാരത്തിൽ ഒരു കൈത്തിരി വെട്ടത്തിനായി തിരയുന്നവർ ആണെങ്കിലും ഒരു നുള്ള് സ്നേഹത്തിനും കരുതലിനും ആഗ്രഹിക്കുന്നവരാണ്. എങ്കിലും നമ്മുടെയൊക്കെ ഈ വേദനകളും, ദുഃഖങ്ങളും, സഹനങ്ങളും, അപമാനങ്ങളും, പരാജയങ്ങളും ഒക്കെ ഇറക്കിവെക്കാൻ  പരിശുദ്ധവും പരിപാവനവുമായ ബലിപീഠത്തിൽ  നമ്മെ കാത്തു കാത്തു കാത്തിരിക്കുന്ന കർത്താവീശോമിശിഹാ അവിടെയുണ്ട്. നമ്മുടെ പാപങ്ങൾ വഹിച്ചവൻ… നമുക്കായി സ്നേഹിതർ ക്കായി ജീവൻ ബലിയർപ്പിച്ച അനുസ്മരണം അവിടെയാണ്. ഓരോ പരിശുദ്ധ കുർബാനയിലും  അവിടെ വീണ്ടും വീണ്ടും പുനർപ്പിക്കപ്പെട്ട് നമ്മോടുള്ള അനന്ത സ്നേഹം വെളിപ്പെടുന്നത് അവിവിടെയാണ് ബലിപീഠത്തിൽ. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും ആയ എല്ലാ മക്കൾക്കും ആശ്വാസം പകരാനായി അവിടുന്ന് നിത്യം തയ്യാറാണ് . നമുക്കായി കാത്തിരിക്കുന്ന ആ തിരുനാഥന്നരികിലേക്ക് അണയാം. തിരു ഭക്ഷണം  സ്വീകരിക്കാം. പരിശുദ്ധ അമ്മയും നമ്മെ  സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് അൾത്താരയിലേക്ക് തിരിയുവാൻ…
സ്നേഹത്തിൻ ആശ്വാസതീരം തേടി
നോവുന്ന മനസ്സോടെ അലഞ്ഞിടുമ്പോൾ
ആശ്വാസമായി എന്നും അമ്മ നമ്മുടെ അരികിലുണ്ട്. സ്നേഹത്തണൽ ഏകുവാൻ ആയി അത്ഭുത നാഥ ഉണ്ട് നമുടെ അരികിൽ .

സ്വർഗ്ഗീയ രാജകുമാരനായ ഈശോ സ്വർഗ്ഗത്തിലെ എല്ലാ അനുഗ്രഹങ്ങളുടെയും ഖജനാവിനെ താക്കോൽ ഏൽപ്പിച്ചിരിക്കുന്നത് അമ്മയായ പരിശുദ്ധ മറിയത്തെ ആണ്. തൻറെ കയ്യിൽ എന്ത് നല്ലൊരു കിട്ടിയാലും ഏത് അമ്മയാണ് സ്വന്തം മക്കൾക്ക് കരുതി വയ്ക്കാത്തത് ? ഏറ്റവും സ്നേഹത്തോടെ സ്വന്തം മക്കളെ ഓരോരുത്തരെയും മതിയായ വാത്സല്യത്തോടെ ഉറ്റുനോക്കുന്ന അമ്മ പലവിധത്തിൽ അനുഗ്രഹ ഖജനാവിൽ നിന്നും നിരവധി അനുഗ്രഹങ്ങളാണ് ധാരധാരയായി നമ്മിലേക്ക് വർഷിച്ചുകൊണ്ടിരിക്കുന്നത്.  അതിന് ഏറ്റവും ഉത്തമമായ അടയാളമാണ് വിശുദ്ധ കാതൻ ലബോറയിലൂടെ ലോകത്തിനു സമ്മാനമായി നൽകിയ അത്ഭുത കാശുരൂപം. 1830 നവംബർ 27 വൈകുന്നേരം 5 മണിക്ക് സായാഹ്ന പ്രാർത്ഥനയ്ക്കായി അണിനിരന്ന നാനൂറോളം അതിനി കളായ സെമിനാരി സിസ്റ്റേഴ്സ്മാരിൽ ഒരാളായിരുന്നു അവൾ. ശാന്തയായി ധ്യാനിക്കുക യായിരുന്നു മറ്റാരും ശ്രദ്ധിക്കപ്പെടാതെ അവൾക്ക് മാത്രമായി ഒരു ഉന്നത ഒരു ദിവ്യദർശന വേദി ഉയർന്നു .

1858 വിശുദ്ധ ബർണാഡ് ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു താൻ ആണെന്ന് പ്രഖ്യാപിക്കുന്നതിനു 26 വർഷങ്ങൾ മുൻപ് പാരീസിലെ സ്ഥിതിചെയ്യുന്ന ഡോട്ടേഴ്സ് ഓഫ്  ചാരിറ്റി മoത്തിലെ കപ്പേളയിൽ ഒരു നവ സന്യാസിയോട്  വലിയൊരു വിശ്വാസ സത്യം “അമലോൽഭവ ” എന്ന വിശ്വാസ സത്യം പരിശുദ്ധ കന്യാമറിയം ആദ്യമായി ലോകത്തിന് വെളിപ്പെടുത്തിയ നിമിഷങ്ങൾ ആയിരുന്നു അപ്പോൾ അവിടെ കടന്നു പോയത് …

കൈ നീളമുള്ളതും കാൽ പാദം വരെ മുടി നിൽക്കുന്നതുമായ തൂവെള്ള വസ്ത്രധാരിയായിരുന്നു അമ്മ.
നീല പുറം കുപ്പായവും ധരിച്ച് അമ്മയുടെ ഇരുകരങ്ങളും തുറന്നു പിടിച്ചിരുന്നു.  പരിശുദ്ധ അമ്മയുടെ ഈ കരങ്ങളിൽ നിന്നും എണ്ണമറ്റ പ്രകാശരശ്മികൾ പുറപ്പെടുന്ന ഉണ്ടായിരുന്നു. അപ്പോൾ ഒരു സ്വരം സിസ്റ്റർ കാതറിനോട് ഇപ്രകാരം മന്ത്രിച്ചു “ഈ പ്രകാശരശ്മികൾ മനുഷ്യ മക്കളിലേക്ക് അമ്മ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങളാണ്.

പരിശുദ്ധ കന്യക ചുറ്റും അണ്ഡാകൃതിയിലുള്ള സ്വർണ്ണലിപികളിൽ ഇപ്രകാരം എഴുതപ്പെട്ടിരുന്നു : “ജന്മപാപം ഇല്ലാതെ ഉൽഭവിച്ച പരിശുദ്ധ മറിയമേ അങ്ങിൽ ആശ്രയിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ”  എന്നോട് ചോദിക്കുന്ന അവരുടെമേൽ ഞാൻ നിരവധി അനുഗ്രഹങ്ങൾ വർഷിക്കും…
1832 ൽ ഫ്രാൻസിൽ പടർന്ന പകർച്ചവ്യാധിയിൽ നിന്ന് പതിനായിരങ്ങളെ അമ്മ ഈ കാശുരൂപത്തിലൂടെ സംരക്ഷിച്ചു. അങ്ങനെ അലോത്ഭവ കാഗുരൂപം അത് മുത കാശുരൂപം എന്ന പേരിൽ  അറിയപ്പെടാൻ തുടങ്ങി.

അത്ഭുത കാശുരൂപം ആദ്യമായി ചൈനയിലെത്തിച്ചത് വുഹാനിൽ 1840 ൽ രക്തസാക്ഷിയായ വിൻസെൻഷ്യൻ വൈദികനായ ജോൺ ഗലബിയേൽ പെർ ബോയറും സഹവൈദീകരുമാണ്.
1835ൽ ചൈനയിലേക്ക് പുറപ്പെട്ടപ്പോൾ ജോൺ ഗബ്രിയേൽ വിശുദ്ധഗ്രന്ഥത്തിനു പുറമേ, 1830 കളിൽ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗിൽ നിന്നും ആയിരങ്ങൾ അത്ഭുതപൂർവം രക്ഷപെടുത്തിയ കുറെ അത്ഭുത കാശുരൂപവും കയ്യിൽ കരുതിയിരുന്നു.  വിശുദ്ധ കാതറിൻ ലബോറയുടെ ആത്മീയ പിതാവായ ഫാദർ അലടലിനെ ജോണിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിലേക്കുള്ള തൻറെ യാത്രയിൽ ധാരാളം അത്ഭുത കാശുരൂപവും അദ്ദേഹം കരുതിയിരുന്നു. അത്ഭുത കാശു രൂപത്താൽ നടന്ന നിരവധി അത്ഭുതങ്ങളുടെ സാക്ഷ്യംവിശുദ്ധൻ തന്നെ എഴുതി സഹോദരനു അയച്ചിരുന്നു.

1836ൽ വി. ജോൺ മരിയ വിയാനി ആർസിലെ തൻ്റെ ഇടവക ദേവാലയം അമലോത്ഭവ മാതാവിന്ന് പ്രതിഷ്ഠിക്കുകയും ആ ദേവാലയത്തിൻ്റെ സക്രാരി അത് ഭുത കാശുരൂപത്തിൻ്റെ  മോഡലിൽ പണിയുകയും ചെയ്തു.

1930ൽ വിശുദ്ധ  മാക്സ് മില്യൻ കോൾബെ പാരീസിലെ   Miraculous Medal ചാപ്പൽ സന്ദർശിച്ച് പ്രാർത്ഥിച്ചു തൻ്റെ മിഷനറി യാത്രക്കായി ഏഷ്യയിലേക്ക് യാത്ര തുടങ്ങി. അത്ഭുതക്കാശു രൂപത്തിൻ്റെയും അമലോത്ഭവ മാതാവിൻ്റെയും വലിയൊരു പ്രചാരകനായിരുന്നു അദ്ദേഹം.

1980 ൽ വി ജോൺ പോൾ മാർപാപ്പ MM ചാപ്പൽ സന്ദർശിച്ചു പ്രാർത്ഥിച്ച് വി. കോൾബെയുടെ സന്ദർശനത്തെ ഓർത്തു.
1997 ൽ സ്വർഗ്ഗം പുകിയ വി. മദർ തെരേസ ഈ കാ ശുരൂപത്തെ ഏറ്റവും അധികം സ്നേഹിക്കുകയും, അണിയുകയും, പ്രചരിപ്പിക്കുകയും ചെയ്തു.
2020 ടോക്യോ ഒളിമ്പിക്സിൽ ഫിലിപ്പിയൻസിലേക്ക് വെയ്റ്റ് ലിഫ്റ്റിൽ ( 55 g)  ആദ്യ  സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഹിഡലിൻ ഡയസ് ഒളിമ്പിക് മെഡലിനൊപ്പം അത്ഭുത കാ ശുരൂപം ഉയർത്തി കഴിഞ്ഞ ജൂലൈ 26, 2021 ന് ലോകത്തോട് ഉറക്കെ പറഞ്ഞു; ” ഈ കാശു രൂപമാണ് ഈ സ്വർണ്ണ മെഡലിന് പിന്നിലെ രഹസ്യം”.

അതെ 191 വർഷങ്ങൾക്ക് ശേഷം ഇന്നും അമ്മ പതിനായിരങ്ങിലേക്ക് ഈ അത്ഭുത കാശുരൂപം വഴി അനുഗ്രഗങ്ങൾ വർഷിക്കുകയാണ്. അന്ന് കോളറയിൽ നിന്നും ഇന്ന്  കൊറോണയിൽ നിന്നും അമ്മ കാത്തു പരിപാലിക്കുന്നു.

“ജന്മപാപം ഇല്ലാതെ ഉൽഭവിച്ച പരിശുദ്ധ മറിയമേ അങ്ങിൽ ആശ്രയിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ” .

Sr Soniya K Chacko DC
Daughter of Charity of St Vincent de Paul.
St Aloysius Institute of Education, Mangalore


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group