വിശുദ്ധ ഗ്രന്ഥം പൂർണ്ണമായി പകർത്തിയെഴുതി ഇടുക്കി മഞ്ഞപ്പാറ ഇടവകാംഗം ഷീന ജോർജ്.

വിശുദ്ധ ഗ്രന്ഥം പൂർണ്ണമായി പകർത്തിയെഴുതി ഇടുക്കി മഞ്ഞപ്പാറ ഇടവകാംഗം ഷീന ജോർജ്.
Sheena George, a member of Idukki Manjapara Parish, wrote a complete copy of the holy book
.

ഇടുക്കി: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ പൂർണ്ണമായും പകർത്തിയെഴുതി വിശ്വാസ സമൂഹത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് ഇടുക്കി നേടുംങ്കണ്ടം സ്വദേശിനിയായ വീട്ടമ്മ. മഞ്ഞപ്പാറ തെക്കേമുറിയിൽ ഷീന ജോർജ് എന്ന വീട്ടമ്മയാണ് ബൈബിൾ പൂർണ്ണമായും പകർത്തിയെഴുതിയത്. വീട്ടമ്മയായ ഷീന ജോർജ് അനുദിന ജീവിതത്തിലെ സകല തിരക്കുകൾക്കിടയിലും ബൈബിൾ സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കുകയെന്ന തന്റെ ആഗ്രഹം ഒന്നര വർഷക്കാലംകൊണ്ടാണ് പൂർത്തിയാക്കിയതെന്ന് ഷീന പറഞ്ഞു.

ഉൽപ്പത്തി മുതൽ വെളിപാട് വരെ ഉൾക്കൊള്ളുന്ന ബൈബിൾ 1451 പേജുകളിലായി പൂർത്തിയാക്കി മനോഹരമായി ബൈൻഡ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് ഷീന ജോർജും കുടുംബവും. ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈബിൾ കൈയെഴുത്ത് പ്രതി തയ്യാറാക്കുന്ന പരിപാടിയിൽ ഷീന ഭാഗമായിരുന്നു. ഇതിൽ നിന്നും പ്രചോദനം ലഭിച്ചതിനാലാണ് ബൈബിൾ സ്വന്തമായി പകർത്തിയെഴുതാൻ തീരുമാനിച്ചതെന്ന് ഷീന വെളിപ്പെടുത്തി. ഭർത്താവിന്റെയും മക്കളുടെയും പൂർണ്ണ പിന്തുണ ഏറെ സഹായകരമായിരുന്നെന്നും ഷീന പറഞ്ഞു. ഒഴിവു സമയങ്ങളിലും രാത്രികാലങ്ങളിലുമായാണ് ബൈബിൾ എഴുതുവാൻ സമയം കണ്ടെത്തിയത്. ഷീന ജോർജിനെ മഞ്ഞപ്പാറ ഇടവക മൊമെന്റോ നൽകി ആദരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group