ഡോ.​​​തോ​​​മ​​​സ് ജെ.​​​ നെ​​​റ്റോ നാ​ടി​നെ അ​റി​യു​ന്ന ഇ​ട​യ​ൻ: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

നാ​​​ടി​​​നെ അ​​​റി​​​യു​​​ന്ന ഇ​​​ട​​​യ​​​നെ​​​യാണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു ല​​​ഭി​​​ച്ച​​​തെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രൂപതകളുടെ നേതൃത്വത്തിൽ പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം സൈ​​​ന്യ​​​മാ​​​യ തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത​​​യെ ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​യ​​​ച്ച​​​ത് മാ​​​തൃ​​​കാ​​​പ​​​ര​​​വും അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​വു​​​മാ​​​ണ്. ത്യാ​​​ഗ​​​പൂ​​​ർ​​​ണ​​​മാ​​​യ ഒ​​​രു ഭൂ​​​ത​​​കാ​​​ല​​​മാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു​​​ള്ള​​​ത്. ആ ​​​ത്യാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ത​​​ന്നെ ബ​​​ഹി​​​രാ​​​കാ​​​ശ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
സ​​​ഭ​​​യെ ന​​​യി​​​ക്കാ​​​നു​​​ള്ള വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമാ​​​ണ് പു​​​തി​​​യ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പി​​​നു​​​ള്ള​​​ത്. ഈ ​​​നാ​​​ട്ടു​​​കാ​​​ര​​​ൻ, ഇ​​​വി​​​ടു​​​ത്തെ ച​​​രി​​​ത്രം ന​​​ന്നാ​​​യി അ​​​റി​​​യാ​​​വു​​​ന്ന​​​യാ​​​ൾ, ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ന് എ​​​ന്തു​​​കൊ​​​ണ്ടും അ​​​ദ്ദേ​​​ഹം പ്രാ​​​പ്ത​​​നാ​​​ണ്. ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​ജ​​​ഗ​​​ണ​​​ങ്ങ​​​ളെ ന​​​ന്നാ​​​യി അ​​​റി​​​യു​​​ന്ന​​​വ​​​നാ​​​ണ് ന​​​ല്ല ഇ​​​ട​​​യ​​​നെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. ദൈ​​​വ​​​ത്തി​​​ൽ അ​​​ടി​​​യു​​​റ​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​ൽ വ​​​ലി​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും ന​​​ൽ​​​കി​​​യ​​​ത്. അ​​​ജ​​​പാ​​​ല​​​ന ദൗ​​​ത്യ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​ത​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​തോ​​​മ​​​സ് ജെ.​​​നെ​​​റ്റോ സേ​​​വ​​​ന​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ൽ മു​​​ന്നേ​​​റ​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group