നൈജീരിയയിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഒരു മാസത്തിനിടയിൽ കൊല്ലപ്പെട്ടത് നാൽപതോളം ക്രൈസ്തവർ

ക്രൈസ്തവ വിരുദ്ധ ആക്രമണം വർദ്ധിക്കുന്ന നൈജീരിയയിൽ നിന്ന് പുതിയ ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവരുന്നു,കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് നാൽപതോളം ക്രൈസ്തവർ

നൈജീരിയയിൽ,ഫുലാനി തീവ്രവാദികൾ വർഷങ്ങളായി ക്രിസ്ത്യൻ സമുദായങ്ങളെ ആക്രമിക്കുകയും അവരുടെ കൃഷിഭൂമി നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ മാസം മാത്രം ഇവിടെ കൊല്ലപ്പെട്ടത് നാല്പതോളം ക്രിസ്ത്യാനികളാണ്.

ഈ ആക്രമണങ്ങൾക്കിടയിൽ, നൈജീരിയൻ ഗവൺമെന്റ് തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ആക്രമണം തടയാൻ പരിശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അക്രമങ്ങൾക്ക് ഒരു കുറവുമില്ല. വാസ്തവത്തിൽ,മിക്ക കേസുകളിലും സർക്കാർ ഒന്നുകിൽ നിസ്സംഗത പുലർത്തുകയോ അല്ലെങ്കിൽ ആക്രമണകാരികളെ സഹായിക്കുകയോ ചെയ്യുന്നു. നൈജീരിയയിലെ സഭാനേതൃത്വം പീഡിതരായ ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രാർത്ഥനയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group