പ​തി​നൊ​ന്നാം ശമ്പള​ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്ക​രു​ത് :ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ.

കോ​​​​ട്ട​​​​യം: എ​​​​യ്ഡ​​​​ഡ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെനി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ ധ്വം​​​​സി​​​​ക്കു​​​​ന്ന ശി​​​പാ​​​​ർ​​​​ശ​​​​ക​​​​ളു​​​മാ​​​​യി പ​​​​തി​​​​നൊ​​​​ന്നാം ശ​​​​ന്പ​​​​ള ക​​​​മ്മീ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് അംഗീകരിക്കരുതെന്നും,സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​വും ദു​​​​രു​​​​ദ്ദേ​​​​ശ്യപ​​​​ര​​​​വു​​​​മാ​​​​ണ് പ്രസ്തുത റിപ്പോർട്ട് എന്നും മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ഉ​​​​മ്മ​​​​ൻ പറഞ്ഞു.ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ൽ നി​​​​ർ​​​​ത്താ​​​​ൻ ശമ്പള ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ ആ​​​​സൂ​​​​ത്രി​​​​ത ശ്ര​​​​മം അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെന്നും അദ്ദേഹം പറഞ്ഞു . ന്യൂനപക്ഷങ്ങളുടെ അ​​​​വ​​​​കാ​​​​ശ​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന ശുപാ​​​​ർ​​​​ശ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബി​​​​ജു ഉ​​​​മ്മ​​​​ൻ ആവശ്യപ്പെട്ടു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group