സിൽവർ ലൈൻ, സർക്കാർ ജനാധിപത്യപരമായി സമീപിക്കണം: കെആർഎൽസിസി

സിൽവർ ലൈനിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ സർക്കാർ വിവേകപൂർവ്വം സമീപിക്കണമെന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു.

വികസനത്തെയും അതിനുള്ള ശ്രമങ്ങളെയും കെആർഎൽസിസി അനുകൂലിക്കുകയാണ്. എന്നാൽ സിൽവർ ലൈനിനെതിര ഉയരുന്ന പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും ജനാധിപത്യ രീതിയിലാണ് സർക്കാർ സമീപിക്കേണ്ടത്. ജനങ്ങളെ ശത്രുക്കളായി കരുതുകയും ബലം പ്രയോഗിക്കുന്നതും ശരിയല്ല. മുൻ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭയാശങ്കകൾ ഉയരുന്നത് സ്വഭാവികമാണ്. കേരളത്തിന്റെ പാരിസ്ഥിതിക ദുർബലതയിലും സാമ്പത്തിക ദാരിദ്ര്യത്തിലും ഈ പദ്ധതി അനിവാര്യമാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. സുഗമമായ ഗതാഗതം സാധ്യമാക്കാൻ ബദൽ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ കേരളം ശ്രമിക്കണം. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങൾ
സുതാര്യതയോടെ സംഘടിപ്പിച്ച് സമൂഹം ഉയർത്തുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നല്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് കെആർഎൽസിസി സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു.

കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. കെആർഎൽസിബിസി സെകട്ടറി ജനറൽ ബിഷപ്പ് ഡോ സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡണ്ടുമാരായ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാൻ, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഭാരവാഹികളായ പി ജെ തോമസ്, പുഷ്പ ക്രിസ്റ്റി, ഷിബു ജോസഫ്, എബി കുന്നേൽപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group