വൈദികർക്കും സന്യസ്തർക്കുമായി ഗാനാലാപന മത്സരo സംഘടിപ്പിക്കുന്നു

വൈദികർക്കും സന്യസ്തർക്കുമായി അഖിലകേരളാടിസ്ഥാനത്തിൽ ഗാനാലാപന മത്സരവുമായി കലാസദൻ. ക്രിസ്ത്യൻ സമൂഹത്തിലെ ഏതു വിഭാഗത്തിലുമുള്ള വൈദികർക്കും സന്ന്യാസിനിമാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. മത്സരത്തിന്റെ ആദ്യഘട്ടം ഓൺലൈനായും, ഫിനാലെ വാദ്യോപകരണ പിന്നണിയോടെ പ്രഗലത്ഭ ജൂറിയുടെ വിലയിരുത്തലോടൊപ്പം ലൈവായും സംഘടിപ്പിക്കും. വിജയികൾക്ക് ദൈവദാസൻ കനിസിയൂസ്, മാർ കുണ്ടുകുളം, ലെസ്ലി പീറ്റർ എന്നിവരുടെ പേരിൽ ഓരോ വിഭാഗത്തിലും 20,000, 10,000, 5,000 രൂപ വീതമുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകും.

ഓൺലൈൻ ഓഡിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ പത്തിനുമുമ്പ് ജേക്കബ് ചെങ്ങലായ്, കൺവീനർ, കലാസദൻ, പാസ്റ്ററൽ സെന്റർ, തൃശൂർ, 680005 എന്ന വിലാസത്തിലോ 9847136627, 9567836306 എന്നീ വാട്സ് ആപ്പ് നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ പേരും വയസും ഫോൺ നമ്പരും വിലാസവും സഹിതം രജിസ്റ്റർ ചെയ്യാവുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group