സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധം:ഡൽഹി ഹൈക്കോടതി

1992-ലെ സിസ്റ്റർ അഭയ വധക്കേസിലെ പ്രതിയായ സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന തികച്ചും ഭരണഘടനാവിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി.

കേസിൽപ്പെടുന്ന ഇരയായാലും പ്രതിയായാലും ഇത്തരം പരിശോധനകൾക്കു ഒരു ന്യായീകരനാവുമില്ലയെന്നു കോടതി വിലയിരുത്തി … നിലവിലെ ക്രിമിനൽ കേസ് നടപടികൾ കഴിഞ്ഞാൽ സിസ്റ്റർനു മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും കോടതി പറഞ്ഞു..

കുറ്റാരോപിതനോ ഇരയോ ആകട്ടെ, കന്യകാത്വ പരിശോധന നടത്തുന്നതിന് ഒരു ന്യായീകരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്ന ഒരു സാഹചര്യത്തിലും കന്യകാത്വ പരിശോധന നടത്തരുതെന്ന് ജസ്റ്റിസ് എസ് കെ ശർമ വിധിയിൽ ചൂണ്ടിക്കാട്ടി.

കേസിലെ ക്രിമിനൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിക്ക് മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെതിരെ (സി.ബി.ഐ) കേസ് കൊടുക്കാൻ അവകാശമുണ്ടെന്നും കോടതി വിധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group