പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം; രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് ജ​ന​മ​ഹാ​റാ​ലി​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യെ തോ​ളി​ലേ​റ്റി​യ ആ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ണ്ടാ​നം പു​തു​വ​ൽ വീ​ട്ടി​ൽ പി.​എ. ന​വാ​സ് (30), കു​ട്ടി​യെ തോ​ളി​ലേ​റ്റി​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​യ ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ പാ​ന​നാ​യി​ൽ അ​ൻ​സാ​ർ ന​ജീ​ബ് (30) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വാ​സി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി മുജീബിന് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോലീസ്​ പ​റ​ഞ്ഞു.

ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​ച്ച കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു. കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യും.

ക​ഴി​ഞ്ഞ 21 ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന റാ​ലി​യു​ടെ നി​ല​വി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​താ​യി കാ​ണു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം ഇ​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മ​റ്റ​ക്കാ​ടു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ​ നി​ന്നാ​ണ് അ​ൻ​സാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​തു മു​ത​ൽ ഇ​യാ​ളെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്താ​യി​രു​ന്ന അ​ൻ​സാ​ർ ന​ട​യ്ക്ക​ലി​ൽ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ഭി​ഭാ​ഷ​ക ​പ​രി​ഷ​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ്, പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ നേ​താ​ക്ക​ളെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

സൗ​ത്ത് സി​ഐ എ​സ്. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group