പ്രതികരണ ശേഷി ഇല്ലാത്ത സമൂഹം ജീവൻ നഷ്ടപ്പെട്ട സമൂഹത്തിന് തുല്യo : മാർ ജേക്കബ് മുരിക്കൻ

പ്രതികരണ ശേഷി ഇല്ലാത്ത സമൂഹം ജീവൻ നഷ്ടപ്പെട്ട സമൂഹത്തിന് തുല്യമാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ.

നൂറ്റിനാലാം വാർഷികം ആഘോഷിക്കുന്ന സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സീറോ മലബാർ സഭാ ദിനാചരണവും, സമുദായ സമ്മേളനവും അരുവിത്തറ സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ വച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിന്റെ നിസംഗതയും നിഷ്ക്രിയത്തവും അപകടകരമാണ്. കൂടുതൽ ശബ്ദം ഉണ്ടാക്കുന്നവർ മാത്രം ശ്രദ്ധിക്കപ്പെടുന്ന സമയമാണിത്. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ഈ സാഹചര്യത്തിലാണ് സീറോ മലബാർ സഭ ദിനാചരണവും സമുദായ സമ്മേളനവും നടത്തിയത്. രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഭാരവാഹികളുടെ രൂപത സന്ദർശനവും ഇതോടൊപ്പം നടന്നു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയനിലം മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ഉത്ഘാടനം ഗ്ലോബൽ ഡയറക്ർ ഫാ. ജിയോ കടവി നിർവഹിച്ചു. ബഫർ സോൺ വിഷയത്തിൽ ശ്രീ ജയ്സൺ കൊട്ടുകാപ്പള്ളി അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group