സ്പെയിൻനിന്ന് മൂന്നു രക്തസാക്ഷികൾ കൂടി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്..

സ്പെയിൻനിന്ന് മൂന്നു രക്തസാക്ഷികളെ കൂടി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.

സ്പെയിനിൽ, മതപീഢന വേളയിൽ, 1936-ൽ വധിക്കപ്പെട്ട ബെനേത്ത് ദ സാന്ത കൊളോമ ദെ ഗ്രമെനേത്ത് (Benet da Santa Coloma de Gramenet), യൊസേഫ് ഒറിയോൾ ദ ബർസെല്ലോണ (Josep Oriol da Barcellona.), ദൊമേനെക് ദ സാന്ത പെരേ ദെ റുയിദെബിത്തിയെസ് (Domènec da Sant Pere de Ruidebitllets) എന്നീ കപ്പൂച്ചിൻ ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ സമൂഹാംഗങ്ങളെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത് .

സ്പെയിനിലെ മൻറേസയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക്
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊ മാർപ്പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാർമ്മികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group