സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 ഡൊമിനിക്കൻസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച 27 ഡൊമിനിക്കൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

ജൂൺ 18 -നാണ് ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നത്.

2019 ഡിസംബറിൽ, മാർപാപ്പ നാമകരണ നടപടികൾ അംഗീകരിച്ചതാണെങ്കിലും കൊറോണ പകർച്ചവ്യാധി മൂലം പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.

സെർവില്ലേ കത്തീഡ്രലിൽ വച്ചാണ് നാമകരണ കർമ്മങ്ങൾ നടക്കുക. 1936 മുതൽ 1939 വരെയാണ് സ്പാനിഷ് ആഭ്യന്തരയുദ്ധം നടന്നത്. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് സേനയും റിപ്പബ്ലിക്കൻ വിഭാഗവും തമ്മിലായിരുന്നു യുദ്ധം. യുദ്ധസമയത്ത്, റിപ്പബ്ലിക്കൻ വിഭാഗക്കാർ ആയിരക്കണക്കിന് വൈദികരെയും സന്യസ്തരെയും സാധാരണക്കാരെയുമാണ് കൊലപ്പെടുത്തിയത്. ഇതിൽ 11 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും 2000 -ത്തിലധികം പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡൊമിനിക്കൻ സഭയിലെ ഏകദേശം 300 അംഗങ്ങൾ ഇപ്പോൾ വാഴ്ത്തപ്പെട്ടവരാണ്. ആ ഗണത്തിലേക്കാണ് ഈ 27 രക്തസാക്ഷികളും കൂടി ചേരുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group