ക്രൈസ്തവരും മറ്റ് മതസ്ഥരുo തമ്മിലുള്ള സംവാദത്തിന്റെ മധ്യവർത്തിയായിരുന്ന കർദ്ദിനാൾ അന്തരിച്ചു

ക്രൈസ്തവരും മറ്റ് മതസ്ഥരായ മുസ്ലീങ്ങളും യഹൂദന്മാരും തമ്മിലുള്ള സംവാദത്തിന്റെ മധ്യവർത്തിയായിരുന്ന സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ അന്തരിച്ചു. 87 വയസ്സായിരുന്നു.

ഏപ്രിൽ 27-ന് സെവില്ലെ ആർച്ചുബിഷപ്പ് ജോസ് ഏഞ്ചൽ സൈസ് മെനെസെസിന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഈ വാർത്ത പുറത്തു വിട്ടത്. ഇടത് ശ്വാസകോശത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യുന്നതിനായി ഏപ്രിൽ 25-ന് അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഓപ്പറേഷനെ തുടർന്ന് ആരോഗ്യം ക്ഷയിച്ച കർദ്ദിനാൾ സ്പെയിനിലെ ഗ്വാഡലജാരയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് ഹൃദയ സ്തംഭനം മൂലമാണ് അന്തരിച്ചത്. മാഡ്രിഡിലെ അൽമുദേന കത്തീഡ്രലിൽ പരിശുദ്ധ കുർബാനയ്ക്കിടെ വീണതിനെ തുടർന്ന് ഇടുപ്പിന് പരിക്കേറ്റ കർദ്ദിനാൾ ഫെബ്രുവരി അവസാനവാരത്തിലും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

1934 ആഗസ്റ്റ് 23-ന് സ്പാനിഷ് പട്ടണമായ മദീന ഡി റിയോസെക്കോയിൽ ജനിച്ച കർദ്ദിനാൾ കാർലോസിനെ വി. ജോൺപോൾ രണ്ടാമൻ പാപ്പായാണ് 2003-ൽ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group