ചോസന്റെ” അഞ്ചാം സീസണിന്റെ നാലാമത്തെ എപ്പിസോഡിന്റെ പ്രത്യേക പ്രിവ്യൂ വത്തിക്കാനില്‍ നടക്കും.

ചോസന്റെ” അഞ്ചാം സീസണിന്റെ നാലാമത്തെ എപ്പിസോഡിന്റെ പ്രത്യേക പ്രിവ്യൂ വത്തിക്കാനില്‍ നടക്കും.

maaa257

ചോസന്റെ” അഞ്ചാം സീസണിന്റെ നാലാമത്തെ എപ്പിസോഡിന്റെ  പ്രത്യേക പ്രിവ്യൂ വത്തിക്കാനില്‍ നടക്കും. ഈ പ്രിവ്യൂവില്‍ പങ്കെടുക്കുന്നതിനും മാര്‍പാപ്പയെ കാണുന്നതിനുമായി വത്തിക്കാനിലെത്തുന്ന ചോസണ്‍ ക്രൂ അംഗങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസില്‍, പത്രസമ്മേളനം നടത്തുമെന്നും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.

യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടന്‍ ജോനാഥന്‍ റൂമി, ‘ദി ലാസ്റ്റ് സപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം സീസണിന്റെ പ്രിവ്യൂവില്‍ പങ്കെടുക്കും. പരമ്പരയുടെ  സംവിധായകനുമായ ഡാളസ് ജെങ്കിന്‍സ്,  മേരി മഗ്ദലീനയെ അവതരിപ്പിക്കുന്ന എലിസബത്ത് ടാബിഷ്, സെന്റ് ജോണ്‍ ആയി അഭിനയിക്കുന്ന ജോര്‍ജ്ജ് സാന്തിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റ് എന്നിവരും പ്രിവ്യൂവില്‍ പങ്കെടുക്കും.

യേശുവിന്റെ കുരിശുമരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചും ‘ദി ചോസണ്‍’ ടീം പുറത്തിറക്കുന്ന രണ്ട് ഫീച്ചര്‍ ഫിലിമുകളെക്കുറിച്ചും പത്രസമ്മേളനത്തില്‍ വിശദീകരിക്കും. കുരിശുമരണത്തിന്റെ എപ്പിസോഡ് നിലവില്‍ ഇറ്റലിയിലെ മറ്റെറയിലാണ് ചിത്രീകരിക്കുന്നത്. കൂടാതെ, ജൂണ്‍ 25-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ‘ദി ചോസന്‍’ ടീമിന്റെ ഒരു സമ്മാനവും ജോനാഥന്‍ റൂമി ലിയോ പതിനാലാമന്‍ പാപ്പക്ക് സമ്മാനിക്കും

 


Comment As:

Comment (0)